സുരക്ഷാപരിശോധന ശക്തം; 2771 പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് സുരക്ഷാപരിശോധന ശക്തമാക്കി അധികൃതര്‍. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ വിവിധ ഗവർണറേറ്റുകളില്‍ നടന്ന പരിശോധനയില്‍ 2771 പേരെ അറസ്റ്റ് ചെയ്തു.നിയമലംഘനങ്ങളെ തുടര്‍ന്ന് 565 പേരെയും റെസിഡൻസി നിയമം ലംഘിച്ച 404 പേരെയും മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ, മദ്യം എന്നിവ കൈവശം വെച്ചതിന് 114 പേരെയും പിടികൂടി. ട്രാഫിക് നിയമലംഘനങ്ങളെ തുടര്‍ന്ന് 41 വാഹനങ്ങൾ പിടിച്ചെടുത്തതായും അധികൃതര്‍ അറിയിച്ചു.
രാജ്യത്ത് നിയമവിരുദ്ധ താമസക്കാർക്ക് അനുവദിച്ച മൂന്നുമാസത്തെ പൊതുമാപ്പ് അവസാനിച്ചതോടെ താൽക്കാലികമായി നിർത്തിവെച്ചിരുന്ന സുരക്ഷ പരിശോധന ശക്തമാക്കി. അനധികൃതമായി രാജ്യത്ത് തങ്ങുന്നവർക്കെതിരെ കർശന നടപടി എടുക്കാനാണ് ആഭ്യന്തര മന്ത്രാലയം തീരുമാനം.
വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ പരിശോധന കാമ്പയിനുകളും സജീവമാണ്. നിയമലംഘകരെ കണ്ടെത്തി ഡിപോർട്ടേഷൻ സെന്ററുകളിലേക്ക് മാറ്റുകയും നാടുകടത്തുകയുമാണ്. ഇത്തരത്തില്‍ നാട്ടിലേക്ക് അയക്കുന്നവർക്ക് പിന്നീട് കുവൈത്തിൽ പ്രവേശിക്കാനാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.