സുരക്ഷാ പരിശോധന തുടരുന്നു: ചൂതാട്ട കുറ്റത്തിന് 30 പേരും മദ്യം നിർമിച്ച ഏഴുപേരും പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ പിടികൂടുന്നതിനായി പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ ചൂതാട്ട കുറ്റത്തിന് 30 പേരെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റുചെയ്തു. അഹ്മദി, ഫർവാനിയ ഗവർണറേറ്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റുകൾ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് പണവും മൊബൈൽ ഫോണുകളും ചൂതാട്ട വസ്തുക്കളും കണ്ടെത്തി. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
രണ്ട് വ്യത്യസ്ത കേസുകളിലായി മദ്യശാലകൾ നടത്തിയ ഏഴു പേരെയും ക്രിമിനൽ സെക്യൂരിറ്റി വിഭാഗം അറസ്റ്റു ചെയ്തു. അധികൃതരുടെ തുടർച്ചയായ നിരീക്ഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. ഇവിടങ്ങളിൽ നിന്നായി 181 ബാരലുകളിൽ ലഹരി പദാർഥങ്ങൾ, ലഹരിപാനീയം അടങ്ങിയ 413 കുപ്പികൾ, നാലു മദ്യനിർമാണ ഉപകരണങ്ങൾ എന്നിവയും കണ്ടെത്തി. പ്രതികൾക്കെതിരെ ലഹരിപാനീയ നിർമാണം, വിൽപന,കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.