സുരക്ഷ സൈറൺ രണ്ടാം ട്രയൽ ഓപറേഷൻ ചൊവ്വാഴ്ച
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ഗവർണറേറ്റുകളിൽ സ്ഥാപിച്ച സൈറണുകളുടെ രണ്ടാമത്തെ ട്രയൽ ഓപറേഷൻ ചൊവ്വാഴ്ച. സിവിൽ ഡിഫൻസ് ജനറൽ അഡ്മിനിസ്ട്രേഷന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ 10നാണ് സൈറൺ മുഴക്കുകയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.
സൈറണുകളുടെ സന്നദ്ധത നിർണയിക്കാനും അവ മുഴക്കുന്ന മൂന്ന് ടോണുകൾ എല്ലാവരെയും പരിചയപ്പെടുത്തലും ലക്ഷ്യമിട്ടാണ് ട്രയൽ ഓപറേഷൻ. അടിയന്തര സാഹചര്യത്തിൽ മുഴക്കാനും എല്ലാവരും നിർബന്ധമായും പാലിക്കേണ്ട നിർദേശങ്ങൾ അറിയിക്കാനുമാണ് രാജ്യത്ത് സൈറണുകൾ സ്ഥാപിച്ചത്. ഇടവിട്ടുള്ള സൈറൺ അപകടത്തിന്റെ ആസന്നമായ സംഭവത്തെ സൂചിപ്പിക്കുന്നതാണ്. രണ്ടാമത്തെ സൈറൺ അപകടത്തെ സൂചിപ്പിക്കും. മൂന്നാമത്തെ സൈറൺ (തുടർച്ചയുള്ള) അപകടത്തിന്റെ അപ്രത്യക്ഷതയെ സൂചിപ്പിക്കുന്ന തരത്തിലുമാണ് ക്രമീകരിച്ചിട്ടുള്ളത്.
ഓരോ സൈറനും ശേഷം അറബിയിലും ഇംഗ്ലീഷിലും ശബ്ദ സന്ദേശങ്ങളും പുറപ്പെടുവിക്കും. നേരത്തെ സെപ്റ്റംബർ 25ന് ട്രയൽ ഓപറേഷൻ നടത്തിയിരുന്നു. ഇതുസംബന്ധിച്ച അന്വേഷണങ്ങൾക്ക് സിവിൽ ഡിഫൻസ് ഓപറേഷൻസ് ഓഫിസിൽ നിന്ന് 25379278 എന്ന നമ്പറിൽ മറുപടി ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.