ആകാശത്ത് കണ്ടു; അമ്പിളി പ്രതിഭാസം
text_fieldsകുവൈത്ത് സിറ്റി: ശനിയാഴ്ച രാത്രി കുവൈത്തിലെ ആകാശം പൂർണ ചന്ദ്രനോടുകൂടിയ ഭാഗിക ഗ്രഹണത്തിന് സാക്ഷിയായി. രാത്രി 10.34 നും 11.53 നും ഇടയിലാണ് ചന്ദ്രഗ്രഹണം ദൃശ്യമായത്. ശാസ്ത്ര കുതുകികൾക്കൊപ്പം ജനങ്ങളും ആകാശത്തെ വിസ്മയക്കാഴ്ച നോക്കിനിന്നു. സയന്റിഫിക് സെന്ററിൽ ദൃശ്യങ്ങൾ പകർത്തി. രാജ്യത്തെ പള്ളികളിൽ പ്രത്യേക ഗ്രഹണ നമസ്കാരവും നടന്നു.
രാത്രി 11ന് ആരംഭിച്ച നമസ്കാരത്തിൽ നിരവധി പേർ പങ്കെടുത്തു.കുവൈത്തിൽ ഈ വർഷം രണ്ടാമത്തെയും അവസാനത്തേതുമാണ് ഈ ഗ്രഹണം. അടുത്ത ചന്ദ്രഗ്രഹണം 2024 സെപ്റ്റംബർ 18ന് ആയിരിക്കുമെന്ന് ബഹിരാകാശ മ്യൂസിയം ജനറൽ സൂപ്പർവൈസർ ഖാലിദ് അൽ ജമാൻ അറിയിച്ചു. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, പടിഞ്ഞാറൻ ആസ്ട്രേലിയ എന്നിവിടങ്ങളിലും ഗ്രഹണം ദൃശ്യമായി. ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുമ്പോഴാ ണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ചന്ദ്രന്റെ ആറു ശതമാനത്തോളം സ്ഥലത്താണ് ഭൂമിയുടെ നിഴൽ പതിഞ്ഞത് എന്നതിനാൽ ശനിയാഴ്ച ഭാഗിക ഗ്രഹണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.