വിൽപനക്കു തയാറാക്കിയ മദ്യം പിടികൂടി
text_fieldsകുവൈത്ത് സിറ്റി: ഹവല്ലി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് പൊതുസുരക്ഷ വിഭാഗം നടത്തിയ പരിശോധനയിൽ സംശയാസ്പദമായ അളവിൽ ലഹരി പദാർഥങ്ങൾ കൈവശം വെച്ചിരുന്ന ആളെ അറസ്റ്റ് ചെയ്തു. തദ്ദേശീയമായി നിർമിച്ച 1818 കുപ്പി മദ്യവും ഇറക്കുമതി ചെയ്ത 788 കുപ്പി മദ്യവും ഇയാളുടെ പക്കൽ നിന്നും കണ്ടെത്തി.
മദ്യനിർമാണം, ലഹരി വസ്തുക്കൾ എന്നിവ കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. വിവിധ പ്രദേശങ്ങളിലെ സുരക്ഷ പരിശോധനകളും പട്രോളിങ്ങും ശക്തമാക്കും. മദ്യം, മറ്റു ലഹരി വസ്തുക്കൾ എന്നിവയുടെ നിർമാണം, വിൽപന, കൈവശം വെക്കൽ എന്നിവക്കെതിരായ നടപടികൾ കർശനമാക്കും.
ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ജഹ്റ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ കഴിഞ്ഞദിവസം വൈൻ ഫാക്ടറി കണ്ടെത്തിയിരുന്നു. വിവിധ രാജ്യക്കാരായ പുരുഷന്മാരും നാലു സ്ത്രീകളെയും ഇവിടെനിന്ന് പിടികൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.