Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇൻസ്​റ്റഗ്രാമിൽ പരസ്യം...

ഇൻസ്​റ്റഗ്രാമിൽ പരസ്യം ചെയ്​ത്​ വ്യാജ ഉൽപന്ന വിൽപന

text_fields
bookmark_border
ഇൻസ്​റ്റഗ്രാമിൽ പരസ്യം ചെയ്​ത്​ വ്യാജ ഉൽപന്ന വിൽപന
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഇൻസ്​റ്റഗ്രാമിൽ പരസ്യം ചെയ്​ത്​ വ്യാജ ഉൽപന്നങ്ങൾ വിൽക്കുന്നതായി പരാതി. കുവൈത്തി വനിതയാണ്​ കബളിപ്പിക്കപ്പെട്ടതായി സുർറ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകിയത്​. 166 ദീനാർ നൽകി വാങ്ങിയ ഉൽപന്നം വ്യാജ ബ്രാൻഡ്​ ആണെന്ന്​ മനസ്സിലായതിനെ തുടർന്നാണ്​ ഇവർ പൊലീസിൽ പരാതി നൽകിയത്​.

പേറ്റൻറുമായി ബന്ധപ്പെട്ട പ്രാദേശിക അന്തര്‍ദേശീയ നിയമങ്ങള്‍ പാലിക്കാത്ത നിരവധി വ്യാജസാധനങ്ങള്‍ വില്‍ക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന്​ വാണിജ്യ വ്യവസായ വകുപ്പ്​ അധികൃതര്‍ ജാഗ്രതയിലാണ്​. രാജ്യത്ത്​ വ്യാജ ഉൽപന്നങ്ങൾ സംബന്ധിച്ച്​ നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. ഇതിന്​ രാജ്യത്തെ നിയമ​വ്യവസ്ഥ അനുസരിച്ച്​ ഒന്നുമുതൽ മൂന്നുവർഷം വരെ തടവ് ലഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:instagramfake advt
Next Story