കെ.കെ.ഐ.സി ഇസ്ലാമിക് സെമിനാറും എക്സിബിഷനും ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഒൗഖാഫ് ഇസ്ലാമികകാര്യ മന്ത്രിയുടെ രക്ഷാകര്‍തൃത്വത്തില്‍ കുവൈത്ത് കേരള ഇസ്ലാഹി സെന്‍റര്‍ സംഘടിപ്പിക്കുന്ന നാലാമത് ഇസ്ലാമിക് സെമിനാറിന് ഫര്‍വാനിയയില്‍ തുടക്കമായി.
ഇസ്ലാമിന്‍െറ അടിസ്ഥാനാദര്‍ശമായ തൗഹീദിന്‍െറ പ്രബോധനത്തിനും മനുഷ്യ സൗഹൃദത്തിന്‍െറ പ്രചാരണത്തിനും ഇസ്ലാമിക് സെമിനാര്‍ തീര്‍ത്തും പ്രസക്തമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് കുവൈത്ത് പാര്‍ലമെന്‍റംഗം മുഹമ്മദ് ഹായിഫ് അല്‍ മുതൈരി പ്രസ്താവിച്ചു.
സെമിനാറിന്‍െറ ഭാഗമായി സംഘടിപ്പിച്ച ‘സൈന്‍സ് വിഷ്വല്‍ ആര്‍ക്കേഡ്’ ചതുര്‍ദിന എക്സിബിഷന്‍ ഇന്ത്യന്‍ അംബാസഡര്‍ സുനില് ജയിന്‍ ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി 23 മുതല്‍ 26 വരെ ഫര്‍വാനിയ ഗാര്‍ഡന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് സെമിനാറും എക്സിബിഷനും നടക്കുന്നത്.
മനുഷ്യന്‍െറ ജനനം മുതല്‍ മരണം വരെയുള്ള വിവിധ ഘട്ടങ്ങള്‍, മനുഷ്യസൃഷ്ടിപ്പിന്‍െറ ലക്ഷ്യം, മരണം, മരണാനന്തരം എന്ത്, ദൈവിക സന്മാര്‍ഗത്തിന്‍െറ പ്രസക്തി, മുന്‍കാല സമൂഹങ്ങളുടെ പര്യവസാനം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ പോസ്റ്ററുകള്‍, പ്രസന്‍േറഷനുകള്‍, മോഡലുകള്‍, വിഷ്വലുകള്‍ തുടങ്ങി വിവിധ സങ്കേതങ്ങളിലൂടെ അവതരിപ്പിക്കുന്നു.
ഉദാരവത്കരിക്കപ്പെടുന്ന സാമൂഹിക തിന്മകളെക്കുറിച്ച് പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുന്ന പ്രസന്‍േറഷനുകള്‍, ഖുര്‍ആനിന്‍െറ ശാസ്ത്രീയത പ്രതിപാദിക്കുന്ന ഡോക്യുമെന്‍ററികള്‍, ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിങ് കൗണ്ടറുകള്‍ എന്നിവ എക്സിബിഷന്‍െറ പ്രത്യേകതകളാണ്. ‘ഇസ്ലാം നിര്‍ഭയത്വത്തിന്‍െറ മതം’ എന്ന പ്രമേയത്തില്‍ നടക്കുന്ന സെമിനാറിന്‍െറ കീഴില്‍ നടക്കുന്ന എക്സിബിഷനില്‍ ‘പരലോകം സത്യമോ മിഥ്യയോ’, ‘ഇസ്ലാം നിര്‍ഭയത്വത്തിന്‍െറ മതം’, തുടങ്ങി വിവിധ പവിലിയനുകള്‍ സജ്ജീകരിച്ചിരിക്കുന്നു.
സമാധാനത്തിന്‍െറ സന്ദേശമായ ഇസ്ലാമിനെ ശരിയായ സ്രോതസ്സില്‍നിന്ന് മനസ്സിലാക്കാന്‍ സെമിനാറും എക്സിബിഷനും ഉപകാരപ്പെടുമെന്ന് അംബാസഡര്‍ പറഞ്ഞു. ഇസ്ലാഹി സെന്‍റര്‍ പ്രസിഡന്‍റ് പി.എന്‍. അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ടി.പി. അബ്ദുല്‍ അസീസ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ സെമിനാര്‍ കണ്‍വീനര്‍മാരായ സക്കീര്‍ കൊയിലാണ്ടി, സുനാഷ് ഷുക്കൂര്‍, ഹാറൂന്‍ അബ്ദുല്‍ അസീസ്, അമീന്‍, സ്വാലിഹ്, സുബൈര്‍, ഫിറോസ്, ജിഷാദ് എന്നിവര്‍ സംബന്ധിച്ചു.
പ്രദര്‍ശന സമയം: ഫെബ്രുവരി 23ന് രാത്രി എട്ടുമുതല്‍ പത്തുവരെ, 24 മുതല്‍ 26 വരെ രാവിലെ എട്ടുമുതല്‍ രാത്രി 10.00 വരെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.