ടി.കെ. മുസ്തഫക്ക് കെ.കെ.എം.എ യാത്രയയപ്പ്
text_fieldsപ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്രയാവുന്ന ടി.കെ. മുസ്തഫക്ക് കെ.കെ.എം.എ കേന്ദ്ര കമ്മിറ്റി നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: പതിറ്റാണ്ട് പിന്നിട്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്രയാവുന്ന കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ സിറ്റി ബ്രാഞ്ച് പ്രഥമ ജനറൽ സെക്രട്ടറി ടി.കെ. മുസ്തഫക്ക് കെ.കെ.എം.എ കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നൽകി. പ്രസ്ഥാനത്തിെൻറ തുടക്കത്തിൽ സിറ്റി ബ്രാഞ്ചിെൻറ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ച മുസ്തഫ ഏറെ പരീക്ഷണം നേരിട്ട കാലത്ത് സംഘടനയുടെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പ്രശംസനീയമായ പ്രവർത്തനം കാഴ്ചവെച്ചതായി യോഗം വിലയിരുത്തി.
ചടങ്ങിൽ കേന്ദ്ര വർക്കിങ് പ്രസിഡൻറ് കെ. ബഷീർ, ജനറൽ സെക്രട്ടറി കെ.സി. റഫീഖ്, കേന്ദ്ര കമ്മിറ്റി നേതാക്കളായ സംസം റഷീദ്, അഷ്റഫ് മാങ്കാവ്, മഹ്ബൂല ബ്രാഞ്ച് നേതാക്കളായ അഷ്റഫ് തൃക്കരിപ്പൂർ, യാസീൻ എന്നിവർ പങ്കെടുത്തു. ടി.കെ. മുസ്തഫ യാത്രയയപ്പ് യോഗത്തിന് നന്ദി അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.