Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightടി.എം. ഹനീഫക്ക്...

ടി.എം. ഹനീഫക്ക് കെ.​െഎ.ജി ഫർവാനിയ ഏരിയ യാത്രയയപ്പ് നൽകി

text_fields
bookmark_border
ടി.എം. ഹനീഫക്ക് കെ.​െഎ.ജി ഫർവാനിയ ഏരിയ യാത്രയയപ്പ് നൽകി
cancel
camera_alt

ടി.എം. ഹനീഫക്കുള്ള ഫർവാനിയ ഏരിയയുടെ ഉപഹാരം കെ.ഐ.ജി കേന്ദ്ര പ്രസിഡൻറ്​ ഫൈസൽ മഞ്ചേരി നൽകുന്നു

കുവൈത്ത് സിറ്റി: 16 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച്​ നാട്ടിലേക്ക് മടങ്ങുന്ന ടി.എം. ഹനീഫക്ക് കെ.ഐ.ജി ഫർവാനിയ ഏരിയ യാത്രയയപ്പ് നൽകി. ഏരിയ പ്രസിഡൻറ്​ സി.പി. നൈസാം അധ്യക്ഷത വഹിച്ച യാത്രയയപ്പ് സംഗമത്തിൽ കെ.ഐ.ജി കേന്ദ്ര പ്രസിഡൻറ്​ ഫൈസൽ മഞ്ചേരി ഉപഹാരം സമർപ്പിച്ചു. കേന്ദ്ര വൈസ് പ്രസിഡൻറുമാരായ സക്കീർ ഹുസൈൻ തുവ്വൂർ, പി.ടി. ശരീഫ്, ജനറൽ സെക്രട്ടറി പി.ടി. ഷാഫി, യൂത്ത്‌ ഇന്ത്യ സെക്രട്ടറി ഫഹീം, ഐവ ആക്ടിങ്​ പ്രസിഡൻറ്​ മെഹബൂബ അനീസ്, അൻവർ സഈദ്, ഫിറോസ് ഹമീദ്, അബ്​ദുൽ വാഹിദ്, അനീസ് അബ്​ദുൽ സലാം, അഫ്താബ് ആലം, മുക്​സിത് ഹമീദ്, മുസ്തഫ, ഹസീബ്, ലായിക് അഹമ്മദ്, വഹീദ ഫൈസൽ എന്നിവർ സംസാരിച്ചു. ടി.എം. ഹനീഫ മറുപടി പ്രസംഗവും സമാപനവും നിർവഹിച്ചു. അനീസ് അബ്​ദുൽ സലാമി​െൻറ ഖുർആൻ പാരായണത്തോടെ ആരംഭിച്ച യാത്രയയപ്പ് പരിപാടിയിൽ ഏരിയ സെക്രട്ടറി സ്വാഗതം പറഞ്ഞു.

കോഴിക്കോട് പുറക്കാട് സ്വദേശിയായ ടി.എം. ഹനീഫ കഴിഞ്ഞ നാല് വർഷം ഫർവാനിയ ഏരിയ പ്രസിഡൻറായും നിലവിൽ ഏരിയ ട്രഷറർ ആയും സേവനമനുഷ്ഠിച്ചുവരുകയായിരുന്നു.

അൽ ഹാജിരി കമ്പനിയിൽ പ്രൊക്യുർമെൻറ് ഓഫിസർ ആയിരിക്കെ ആണ് പ്രവാസജീവിതം അവസാനിപ്പിച്ച്​ മടങ്ങുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sent off
News Summary - sent off to T.M. Hanif by KIG Farwaniya Area
Next Story