ഭിക്ഷാടനം; ഏഴുപേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ പരിശോധനയിൽ ഭിക്ഷാടനം നടത്തിയ വിവിധ രാജ്യക്കാരായ ഏഴുപേരെ അറസ്റ്റ് ചെയ്തു. പിടിയിലായവരെ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
റമദാന് മുന്നോടിയായി ഭിക്ഷാടനത്തിനെതിരെ ആഭ്യന്തര മന്ത്രാലയം നടപടി ശക്തമാക്കിയിട്ടുണ്ട്. ഭിക്ഷാടനം തുടച്ചുനീക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ വ്യക്തമാക്കി. ഭിക്ഷാടന കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യാനും അധികൃതർ അറിയിച്ചു. 97288211, 97288200, 25582581, 25582582 നമ്പരുകളിലോ, എമർജൻസി ഫോൺ നമ്പറായ 112 ലോ വിവരം അറിയിക്കാം.
പൊതുസ്ഥലങ്ങളില്‍ ഭിക്ഷാടകർ പിടിയിലായാൽ നാടുകടത്തുമെന്നും സ്പോൺസർ ചെയ്യുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ നിയമ നടപടി കൈക്കൊള്ളുമെന്നും ആഭ്യന്തരമന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. യാചകരെ കണ്ടെത്തുന്നതിനായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപവത്കരിച്ചിട്ടുമുണ്ട്. കുവൈത്തിൽ യാചന നിയമം മൂലം നിരോധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.