പി.സി.ഡബ്ല്യു.എഫ് കുവൈത്ത് ഏഴാം വാർഷികം
text_fieldsകുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം ഏഴാം വാർഷികാഘോഷവും ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു. ഫർവാനിയ ന്യൂ ഐഡിയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ആക്ടിങ് ചെയർമാൻ പ്രശാന്ത് കവളങ്ങാട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എം.വി. സുമേഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. അഷ്റഫ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ആർ.വി. സിദ്ദീഖ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പി.സി.ഡബ്ല്യു.എഫ് സ്വാശ്രയ കമ്പനിക്ക് കീഴിൽ ആരംഭിക്കാൻ പോകുന്ന പൊന്മാക്സ് ഹൈപ്പർ മാർക്കറ്റിനെ സംബന്ധിച്ച് മാനേജിങ് ഡയറക്ടർ ഡോ. അബ്ദുറഹ്മാൻകുട്ടി ഓൺലൈനിൽ അവതരിപ്പിച്ചു. യു. അഷ്റഫ്, മുഹമ്മദ് മുബാറക് എന്നിവർ തൊഴിൽ -നിയമ ബോധവത്കരണ ക്ലാസ് നയിച്ചു.
മെഗാ പരിപാടിയായ 'പൊന്നാനി സംഗമം' കൂപ്പൺ ലോഞ്ചിങ് ജോയ് ആലുക്കാസ് മണി എക്സ്ചേഞ്ച് കുവൈത്ത് കൺട്രി മാനേജർ അബ്ദുൽ അസീസിന് നൽകി പൊന്നാനി സംഗമം കൺവീനർ മുഹമ്മദ് ഷാജി നിർവഹിച്ചു. പ്രോഗ്രാം ടീസറും പുറത്തിറക്കി. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ലീഡേഴ്സ് അക്കാദമി സർട്ടിഫിക്കറ്റ് വിതരണം വൈസ് ചെയർമാൻ ടി.ടി. നാസർ നിർവഹിച്ചു. സർഗ സുനിൽ, എം.പി. തങ്ങൾ, ഇർഷാദ് ഉമർ , ഹാഷിം സച്ചു, കെ.കെ. ഷരീഫ്, അജിലേഷ്, ഷഹീർ മുത്തു, എം.വി. മുസ്തഫ എന്നിവർ സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി. ജനറൽ സെക്രട്ടറി പി. അഷ്റഫ് സ്വാഗതവും വൈസ് പ്രസിഡൻറ് മുഹമ്മദ് ഷാജി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.