അബു ഹലീഫയിൽ നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു
text_fieldsവാഹനങ്ങളിലെ തീകെടുത്താനുള്ള ശ്രമം
കുവൈത്ത് സിറ്റി: അബു ഹലീഫയിൽ നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഉടൻ ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. വൈകാതെ തീ നിയന്ത്രണ വിധേയമാക്കിയതായും അപകടത്തിൽ ആർക്കും പരിക്കില്ലെന്നും ജനറൽ ഫയർഫോഴ്സ് അറിയിച്ചു.
അതേസമയം, തീപിടിത്തത്തിൽ നിരവധി വാഹനങ്ങൾ നശിച്ചു. ഒരുവാഹനത്തിൽ നിന്ന് തീ മറ്റുള്ളവയിലേക്കും പടരുകയായിരുന്നു. വേനൽ കടുത്തതോടെ രാജ്യത്ത് തീപിടിത്ത കേസുകൾ വർധിച്ചിട്ടുണ്ട്. കെട്ടിടങ്ങൾക്കു പുറമെ വാഹങ്ങൾക്കും തീ പിടിക്കുന്നുണ്ട്. ജാഗ്രത പാലിക്കാനും അഗ്നി പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാനും അധികൃതർ ഉണർത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.