വാക്സിൻ എത്തുന്നത് വരെ ശീഷക്ക് അനുമതിയില്ല
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് വാക്സിൻ എത്തുന്നത് വരെ ശീഷക്കടകൾക്ക് (ഹുക്ക) അനുമതി നൽകില്ല. ശീഷ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉടമകൾ ഒരു മാസത്തിനിടെ രണ്ടുതവണ ആരോഗ്യ മന്ത്രാലയ ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.
എന്നാൽ, ഇപ്പോൾ അനുമതി നൽകേണ്ടെന്ന നിഗമനത്തിലാണ് അധികൃതർ എത്തിയതെന്നാണ് റിപ്പോർട്ട്. രാജ്യത്ത് വാക്സിനേഷൻ കാമ്പയിൻ ആരംഭിക്കുകയും വിജയമെന്ന് ഉറപ്പിക്കുകയും ചെയ്ത ശേഷമേ ഇളവ് നൽകൂ. വാക്സിൻ എത്താൻ രണ്ടുമാസമെങ്കിലും എടുക്കുമെന്നാണ് വിവരം. കഴിഞ്ഞ ആഗസ്റ്റിൽ കഫെകൾ തുറക്കാൻ അനുവദിച്ചെങ്കിലും ശീഷ (ഹുക്ക) അനുമതി നൽകിയിരുന്നില്ല. ഏഴുമാസമായി ശീഷ അടഞ്ഞുകിടക്കുകയാണ്.
വൻ വ്യാപാരനഷ്ടമാണ് ഉണ്ടാക്കിയതെന്നും കഫെകളിലെ ഉപഭോക്താക്കളെ ഏറെ ആകർഷിച്ചിരുന്നത് ശീഷ ആയിരുന്നുവെന്നും പ്രതിഷേധക്കാർ പറഞ്ഞു. 5000ത്തോളം കഫെകൾ രാജ്യത്ത് ഉണ്ടെന്നാണ് കണക്ക്. ഹുക്ക അനുമതിയില്ലാത്തതിനാൽ കഫെകൾക്ക് വ്യാപാര നഷ്ടം ഉണ്ടാവുന്നുവെന്നും കനത്ത പ്രതിസന്ധിയിലാണെന്നുമാണ് പ്രതിഷേധക്കാർ പറയുന്നത്.
എന്നാൽ, വ്യക്തിതാൽപര്യത്തേക്കാൾ സമൂഹത്തിെൻറ താൽപര്യമാണ് പ്രധാനമെന്നും വൈറസ് വ്യാപനത്തിന് കാരണമാവുന്ന ഇളവുകൾ നൽകേണ്ടെന്നും ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.കുവൈത്ത് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ സമീപ ദിവസങ്ങളിൽ കോവിഡ് വ്യാപനം പ്രകടമാണ്. പുതിയ കേസുകളുടെ എണ്ണം കൂടിവരുന്നു. തണുപ്പേറുന്ന അടുത്ത മാസങ്ങളിൽ കേസുകൾ കാര്യമായി കൂടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുമുണ്ട്. കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ അഞ്ചാം ഘട്ടത്തിലേക്ക് പെെട്ടന്ന് കടക്കേണ്ടതില്ലെന്ന് തീരുമാനിച്ചതിെൻറ പശ്ചാത്തലമിതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.