Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightശൈ​ഖ് മി​ശ്അ​ൽ അ​ൽ...

ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഇ​നി രാ​ജ്യ​ത്തെ ന​യി​ക്കും

text_fields
bookmark_border
ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ  അ​സ്സ​ബാ​ഹ് ഇ​നി രാ​ജ്യ​ത്തെ ന​യി​ക്കും
cancel
camera_alt

അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ

അ​സ്സ​ബാ​ഹ്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ന്റെ 17ാമ​ത് അ​മീ​റാ​യി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​റ്റു. ബു​ധ​നാ​ഴ്ച ന​ട​ന്ന പ്ര​ത്യേ​ക ദേ​ശീ​യ അ​സം​ബ്ലി സെ​ഷ​നി​ൽ രാ​വി​ലെ 10നാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ. ഭ​ര​ണ​ഘ​ട​ന​യെ​യും നി​യ​മ​ങ്ങ​ളെ​യും ബ​ഹു​മാ​നി​ക്ക​ൽ, ജ​ന​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യ​വും താ​ൽ​പ​ര്യ​ങ്ങ​ളും സ്വ​ത്തും സം​ര​ക്ഷി​ക്ക​ൽ, രാ​ജ്യ​ത്തി​ന്റെ സ്വാ​ത​ന്ത്ര്യ​വും പ്രാ​ദേ​ശി​ക അ​ഖ​ണ്ഡ​ത​യും സം​ര​ക്ഷി​ക്ക​ൽ എ​ന്നി​വ എ​ടു​ത്തു​പ​റ​ഞ്ഞാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ.

ശ​നി​യാ​ഴ്ച മു​ൻ അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ അ​സ്സ​ബാ​ഹി​ന്റെ വി​യോ​ഗ​ത്തി​ന് പി​റ​കെ ശൈ​ഖ് മി​ശ്അ​ലി​നെ പി​ന്തു​ട​ർ​ച്ചാ​വ​കാ​ശ നി​യ​മ​ത്തി​ന് അ​നു​സൃ​ത​മാ​യി രാ​ജ്യ​ത്തി​ന്റെ പു​തി​യ അ​മീ​റാ​യി മ​ന്ത്രി​സ​ഭ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ങ്കി​ലും കു​വൈ​ത്ത് ഭ​ര​ണ​ഘ​ട​ന​യു​ടെ 60ാം അ​നു​ച്ഛേ​ദ പ്ര​കാ​രം ദേ​ശീ​യ അ​സം​ബ്ലി​ക്ക് മു​മ്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ അ​നി​വാ​ര്യ​മാ​ണ്.

2020 ഒ​ക്ടോ​ബ​ർ​മു​ത​ൽ കി​രീ​ടാ​വ​കാ​ശി​യു​ടെ ചു​മ​ത​ല​ക​ൾ നി​ർ​വ​ഹി​ച്ചു​വ​രു​ന്ന ശൈ​ഖ് മി​ശ്അ​ൽ നേ​ര​ത്തേ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഇ​ന്റ​ലി​ജ​ൻ​സ് ആ​ൻ​ഡ് സ്റ്റേ​റ്റ് സെ​ക്യൂ​രി​റ്റി സ​ർ​വി​സി​ന്റെ ത​ല​വ​നാ​യും ദേ​ശീ​യ ഗാ​ർ​ഡി​ന്റെ മേ​ധാ​വി​യാ​യും ചു​മ​ത​ല വ​ഹി​ച്ചി​ട്ടു​ണ്ട്.

അ​ന്ത​രി​ച്ച അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​നൊ​പ്പം മൂ​ന്നു​വ​ർ​ഷം ഭ​ര​ണ​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യ​തി​ന്റെ അ​നു​ഭ​വ സ​മ്പ​ത്ത് ശൈ​ഖ് മി​ശ്അ​ലി​നു​ണ്ട്. അ​ന്ത​രി​ച്ച അ​മീ​ർ ശൈ​ഖ് ന​വാ​ഫി​നൊ​പ്പം രാ​ജ്യ​ത്തെ കൂ​ടു​ത​ൽ വി​ക​സ​ന​ത്തി​ലേ​ക്കും സ​മൃ​ദ്ധി​യി​ലേ​ക്കും ന​യി​ക്കു​ന്ന​തി​ൽ നേ​തൃ​പ​ര​മാ​യ പ​ങ്കും വ​ഹി​ച്ചു. മു​ൻ അ​മീ​ർ അ​സു​ഖ​ബാ​ധി​ത​നാ​യ​തോ​ടെ അ​ന്താ​രാ​ഷ്ട്ര വേ​ദി​ക​ളി​ലും ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലു​ക​ളി​ലും രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച​തും ശൈ​ഖ് മി​ശ്അ​ലാ​യി​രു​ന്നു.


ദേ​ശീ​യ അ​സം​ബ്ലി സ​മ്മേ​ള​നം


രാ​ജ്യ​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും വി​ശ്വ​സ്ത പൗ​ര​നാ​യി​രി​ക്കും -അ​മീ​ർ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തോ​ടു​ള്ള കൂ​റും പൗ​ര​ന്മാ​രോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​വും പ്ര​ക​ട​മാ​ക്കി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്. സ​ത്യ​പ്ര​തി​ജ്ഞ​ക്കുപി​റ​കെ ദേ​ശീ​യ അ​സം​ബ്ലി​യി​ൽ ന​ട​ത്തി​യ പ്ര​ഭാ​ഷ​ണ​ത്തി​ൽ രാ​ജ്യ​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും താ​ൻ വി​ശ്വ​സ്ത പൗ​ര​നാ​യി​രി​ക്കു​മെ​ന്ന് അ​മീ​ർ വ്യ​ക്ത​മാ​ക്കി.

കു​വൈ​ത്തി​ന്റെ ഉ​ത്ത​മ താ​ൽ​പ​ര്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​ന് എ​ക്സി​ക്യൂ​ട്ടി​വ്, ലെ​ജി​സ്ലേ​റ്റി​വ് അ​ധി​കാ​രി​ക​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​മീ​ർ സൂ​ചി​പ്പി​ച്ചു. ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ക്കു​ന്ന​തി​ലും എ​ല്ലാ​വ​ർ​ക്കും നി​യ​മം ബാ​ധ​ക​മാ​ക്കു​ന്ന​തി​ലും അ​ഴി​മ​തി​ക്കെ​തി​രെ പോ​രാ​ടു​ന്ന​തി​ലു​മു​ള്ള താ​ൽ​പ​ര്യം അ​മീ​ർ പ്ര​ക​ട​മാ​ക്കി. ഗ​ൾ​ഫ്, അ​ന്ത​ർ​ദേ​ശീ​യ ബാ​ധ്യ​ത​ക​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യും വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തി​നും പൗ​ര​ന്മാ​ർ​ക്കും വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​ൻ എ​ക്‌​സി​ക്യൂ​ട്ടിവും നി​യ​മ​നി​ർ​മാ​താ​ക്ക​ളും ബാ​ധ്യ​സ്ഥ​രാ​ണ്.

രാ​ജ്യതാ​ൽ​പ​ര്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്ക​രു​ത്. രാ​ജ്യ​ത്തി​നെ​തി​രാ​യ ഭീ​ഷ​ണി​ക​ളെ​ക്കു​റി​ച്ച് ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും ദേ​ശീ​യ ഐ​ക്യ​ത്തി​ലും സു​ര​ക്ഷ​യി​ലും ഉ​റ​ച്ചു​നി​ൽ​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​മീ​ർ ഉ​ണ​ർ​ത്തി. ദേ​ശീ​യ സ്വ​ത്വം സം​ര​ക്ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​നും ശു​ഭാ​പ്തി​വി​ശ്വാ​സം പ്ര​ച​രി​പ്പി​ക്കാ​നും അ​മീ​ർ ആ​ഹ്വാ​നം ചെ​യ്തു.

കു​വൈ​ത്തി​ന്റെ വി​ക​സ​ന​ത്തി​നും സ​മൃ​ദ്ധി​ക്കും സം​ഭാ​വ​ന ന​ൽ​കി​യ അ​ന്ത​രി​ച്ച അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് അ​മീ​ർ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. വി​ന​യ​ത്തി​ന്റെ​യും ക്ഷ​മ​യു​ടെ​യും ഉ​ദാ​ഹ​ര​ണ​മാ​യി​രു​ന്നു അ​ന്ത​രി​ച്ച അ​മീ​ർ എ​ന്നും വ്യ​ക്ത​മാ​ക്കി. മു​ൻ അ​മീ​റി​ന്റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച പൗ​ര​ന്മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും രാ​ഷ്ട്ര നേ​താ​ക്ക​ൾ​ക്കും കു​വൈ​ത്തി​ലേ​ക്ക് വ​രാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കും അ​മീ​ർ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitcity
News Summary - Sheikh Mishaal Al Ahmed Al Jabir Assabah will now lead the state
Next Story