കുവൈത്ത് അമീറിനെ ശൈഖ് മുഹമ്മദ് സന്ദർശിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിെൻറ പുതിയ അമീറായി ചുമതലയേറ്റ ശൈഖ് നവാഫ് അൽ അഹ്മദ് അൽസബാഹിനെ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സന്ദർശിച്ചു.
ശൈഖ് ശൈഖ് സബ അൽ അഹ്മദ് അൽ ജാബർ അൽ സബാഹിെൻറ നിര്യാണത്തെ തുടർന്ന് കഴിഞ്ഞി ദിവസമാണ് ശൈഖ് നവാഫ് രാജ്യത്തിെൻറ ഭരണമേറ്റെടുത്തത്. കുവൈത്തിലെത്തിയ ശൈഖ് മുഹമ്മദ്, ശൈഖ് സബാഹിെൻറ നിര്യാണത്തിൽ അനുശോചിച്ചു. സുഹൃത്തും സഹോദര തുല്യനുമായിരുന്നു അദ്ദേഹെമന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. അദ്ദേഹത്തിനോട് ദൈവം കരുണ കാണിക്കട്ടെ. യു.എ.ഇയിലെ ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ് ശൈഖ് സബാഹ്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സുദൃഡമായി മുന്നോട്ടുകൊണ്ടുപോകുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.ഞായറാഴ്ച രാവിലെ കുവൈത്തിലെത്തിയ സംഘത്തെ ശൈഖ് നവാഫും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. ഉച്ചക്ക് ശേഷം യു.എ.ഇയിൽ മടങ്ങിയെത്തി.യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ്, ദുബൈ ഏവിയേഷൻ അതോറിറ്റിയുടെയും എമിറേറ്റ്സ് ഗ്രൂപ്പിെൻറയും ചെയർമാനായ ശൈഖ് അഹ്മദ് ബിൻ സഈദ്, കാബിനറ്റ് അഫയേഴ്സ് മന്ത്രി മുഹമ്മദ് അൽ ഗെർഗാവി, വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാഷ്, വ്യവസായ-സാങ്കേതിക വുപ്പ് മന്ത്രി ഡോ. സുൽത്താൻ അൽ ജാബിർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.