ശൈഖ് സബാഹ് സഹകരണം ശക്തിപ്പെടുത്തിയ നേതാവ് –ജി.സി.സി മേധാവി
text_fieldsജി.സി.സി സെക്രട്ടറി ജനറൽ ഡോ. നായിഫ് അൽ ഹജ്റുഫ് കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹുമായി കൂടിക്കാഴ്ച നടത്തുന്നു
കുവൈത്ത് സിറ്റി: അന്തരിച്ച ശൈഖ് സബാഹ് ഗൾഫ് രാജ്യങ്ങൾക്കിടയിൽ സഹകരണം ശക്തിപ്പെടുത്തിയ നേതാവായിരുന്നുവെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നായിഫ് അൽ ഹജ്റുഫ് പറഞ്ഞു. കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ മുഹമ്മദ് അസ്സബാഹ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം മുൻ അമീറിെൻറ മഹത്ത്വവും സേവനവും അനുസ്മരിച്ചത്.
മേഖലയുടെ വികസനത്തിനും െഎക്യത്തിനും ശ്രദ്ധ പുലർത്തിയിരുന്ന ശൈഖ് സബാഹിെൻറ വിയോഗം കനത്ത നഷ്ടമാണ്. ജി.സി.സി കൂട്ടായ്മക്ക് വേണ്ടി അനുശോചനം അർപ്പിക്കുന്നു. പുതിയ ഭരണ നേതൃത്വത്തിന് ആശംസ നേരുന്നതായും ഡോ. നായിഫ് അൽ ഹജ്റുഫ് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.