ശൈഖ് സബാഹിെൻറ വിയോഗം: ഇന്ത്യയിൽ നാലിന് ദുഃഖാചരണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നിര്യാണത്തിൽ ഇന്ത്യയിലും ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ശൈഖ് സബാഹിനോടുള്ള ബഹുമാനാർഥം ഒക്ടോബർ നാല് ഞായറാഴ്ചയാണ് ദേശീയ ദുഃഖാചരണം. അന്ന് ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. അന്നത്തെ എല്ലാ ഒൗദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ഇന്ത്യയുമായി ഉൗഷ്മള ബന്ധം കാത്തുസൂക്ഷിച്ചിരുന്ന ഭരണാധികാരിയെന്ന നിലയിലും കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹമായ ഇന്ത്യക്കാർക്ക് നൽകിയ ഉത്തമമായ പരിഗണനവെച്ചുമാണ് ദേശീയ ദുഃഖാചരണത്തിന് ഇന്ത്യൻ ഭരണകൂടം തീരുമാനിച്ചത്.
ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ വിയോഗത്തിൽ അനുശോചന പ്രവാഹം തുടരുകയാണ്. വിടവാങ്ങിയതിെൻറ മൂന്നാം ദിവസവും സമൂഹത്തിെൻറ നാനാതുറകളിലുള്ളവർ അനുശോചനമറിയിച്ചു.
'നിലാവ്' കുവൈത്ത്
അറബ് മേഖലയിലും ഗള്ഫ് മേഖലയിലും സംഘര്ഷത്തിെൻറ അന്തരീക്ഷം ഉണ്ടായപ്പോള് സമാധാന ദൂതുമായി വന്ന മഹാനായ ഭരണാധികാരിയായിരുന്നു ശൈഖ് സബാഹ് അഹ്മദ് അസ്സബാഹെന്ന് 'നിലാവ്' കുവൈത്ത് അനുസ്മരിച്ചു. പക്ഷം ചേരാതെ സ്വതന്ത്രമായും സമാധാന തൽപരനായും നിലകൊണ്ടിരുന്ന ശൈഖ് സബാഹ് ഏവര്ക്കും സ്വീകാര്യനായിരുന്നു. രാജ്യത്തിെൻറയും ജനതയുടെയും ദുഃഖത്തിൽ പ്രാർഥനപൂർവം പങ്കുചേരുന്നതായും നിലാവ് കുവൈത്ത് അറിയിച്ചു.
െഎ.െഎ.സി
ഇന്ത്യൻ ഇസ്ലാഹി സെൻറർ അനുശോചിച്ചു. അറബ്, മുസ്ലിം രാജ്യങ്ങൾക്കിടയിലെ പ്രശ്ന പരിഹാരത്തിനായി വ്യക്തിതലത്തിലും നയതന്ത്ര തലത്തിലും അദ്ദേഹം നടത്തിക്കൊണ്ടിരുന്ന ഇടപെടലുകൾ ശ്രദ്ധേയമാണ്. ജീവകാരുണ്യ ക്ഷേമ പ്രവർത്തനങ്ങൾ ഒട്ടേറെ ദുർബല വിഭാഗങ്ങൾക്ക് ആശ്വാസമായി. മാനവികതയുടെ അംബാസഡറായി യു.എൻ നൽകിയ ആദരവ് അദ്ദേഹത്തിനും രാജ്യത്തിനും അർഹിക്കുന്ന അംഗീകാരമായിരുെന്നന്ന് ഇന്ത്യൻ ഇസ്ലാഹി സെൻറർ അനുസ്മരിച്ചു.
ഫോക്
ഫ്രൻഡ്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ അനുശോചിച്ചു. വിദേശികളോട് വിശാലമായ സ്നേഹവും കാരുണ്യവും പുലർത്തിയ ആഗോള മാനവികതയുടെ നേതാവായ അമീറിെൻറ വിയോഗം ലോകജനതക്ക് തീരാനഷ്ടമാണെന്നും ഫോക് അനുശോചനക്കുറിപ്പിൽ പറഞ്ഞു.
ജി.കെ.പി.എ
ജി.കെ.പി.എ കുവൈത്ത് ചാപ്റ്റർ അനുശോചിച്ചു. പ്രവാസി തൊഴിലാളികൾക്ക് ഏറ്റവും ഗുണകരമായ തൊഴിൽ സമയം, വാർഷിക അവധിദിനം, ഇൻഡെമിനിറ്റി എന്നിവയിൽ സമഗ്രമായ മാറ്റങ്ങളിലൂടെ 2010ലെ തൊഴിൽ നിയമ ഭേദഗതിയിലൂടെ അദ്ദേഹം പ്രവാസികൾക്ക് പ്രിയങ്കരനായി. 2018, 2020 വർഷങ്ങളിലെ പൊതുമാപ്പുകളും ലേബർ കേസുകളിൽ തൊഴിലാളികൾക്കായി തുറന്നിട്ട മന്ത്രാലയ വാതിലുകളും അദ്ദേഹത്തിെൻറ കാലയളവിെൻറ നല്ല ഓർമയാണ്. മേഖലയിലെ സമാധാനശ്രമങ്ങളിൽ നിഷ്പക്ഷതയും സുതാര്യതയും നിലനിർത്തിയുള്ള ഇടപെടലുകൾ ശ്രദ്ധേയമായിരുന്നുവെന്നും ജി.കെ.പി.എ അനുസ്മരണ കുറിപ്പിൽ പറഞ്ഞു.
പൽപക്
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈത്ത് അനുശോചിച്ചു. മനുഷ്യത്വപരമായ പരിഗണനയിൽ സ്വദേശിയെന്നോ വിദേശിയെന്നോ വിവേചനം കാണിക്കാതിരുന്ന ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നും വിയോഗം മുഴുവൻ രാജ്യനിവാസികൾക്കും നികത്താനാവത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്നും സംഘടന പറഞ്ഞു. ഗാന്ധിജയന്തി ആഘോഷം അമീറിനോടുള്ള ആദര സൂചകമായി മാറ്റിവെച്ചതായും വാർത്തക്കുറിപ്പിൽ അറിയിച്ചു.
അടൂർ എൻ.ആർ.ഐ ഫോറം
അടൂർ എൻ.ആർ.ഐ ഫോറം കുവൈത്ത് ചാപ്റ്റർ അനുശോചിച്ചു. രാജ്യ പുരോഗതിയെ ദീർഘവീക്ഷണത്തോടെ കണ്ടിരുന്ന അദ്ദേഹം മധ്യപൂർവ മേഖലയിൽ സമാധാനം നിലനിർത്തുന്നതിന് മുഖ്യ പങ്കുവഹിച്ചു. മനുഷ്യ സ്നേഹിയും ഇന്ത്യയുടെ നല്ല സുഹൃത്തുമായിരുന്ന ഈ ഭരണാധികാരിയുടെ വിയോഗം കുവൈത്തിന് മാത്രമല്ല, ഭാരതത്തിനും തീരാ നഷ്ടമാണ്. രാജ്യത്തിെൻറ ദുഃഖാചരണത്തിൽ പങ്കുചേരുന്നു.
തിരുവല്ല പ്രവാസി അസോ.
ജനമനസ്സുകളിൽ ജീവിച്ച ജനനായകനായ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് നാട്ടുകാർക്കും തൊഴിൽ തേടിയെത്തിയ പ്രവാസികൾക്കും ഒരുപോലെ പ്രിയങ്കരനായിരുന്നുവെന്ന് തീരുവല്ല പ്രവാസി അസോസിയേഷൻ കുവൈത്ത് അനുശോചന സന്ദേശത്തിൽ പറഞ്ഞു. മനുഷ്യസേവന- ജീവകാരുണ്യരംഗങ്ങളിൽ കുവൈത്ത് നൽകുന്ന മികച്ച സംഭാവനകൾക്കുള്ള അംഗീകാരമായാണ് 2014ൽ യു.എൻ അദ്ദേഹത്തിന് മാനുഷിക സേവന പ്രവർത്തനങ്ങളുടെ തേരാളി എന്നും കുവൈത്തിന് മനുഷ്യ സേവന പ്രവർത്തന കേന്ദ്രം എന്നുമുള്ള പുരസ്കാരം നൽകിയത്.
ടെക്സാസ് കുവൈത്ത്
തിരുവനന്തപുരം ജില്ല പ്രവാസി അസോസിയേഷൻ ടെക്സാസ് കുവൈത്ത് അനുശോചിച്ചു. മികച്ച ഭരണാധികാരിയായിരുന്ന അദ്ദേഹത്തിെൻറ വിയോഗം കനത്ത നഷ്ടമാണെന്നും അന്നം തരുന്ന നാടിെൻറ വേദനയിൽ പങ്കുചേരുന്നതായും ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
മലപ്പുറം ജില്ല അസോസിയേഷൻ
മലപ്പുറം ജില്ല അസോസിയേഷൻ കുവൈത്ത് അനുശോചിച്ചു. പ്രവാസി സമൂഹത്തോട്, വിശിഷ്യാ ഇന്ത്യക്കാരോട് സ്നേഹം നിറഞ്ഞ സമീപനമായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ശൈഖ് സബാഹിെൻറ വിടവാങ്ങൾ രാജ്യത്തിന് കനത്ത നഷ്ടമാണുണ്ടാക്കിയത്. കുവൈത്തിെൻറ ദുഃഖത്തിൽ പങ്കുചേരുന്നതായി മലപ്പുറം ജില്ല അസോസിയേഷൻ ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു.
കെ.എൽ കുവൈത്ത്
കെ.എൽ കുവൈത്ത് കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി. മികച്ച ഭരണാധികാരിയും മനുഷ്യസ്നേഹിയും നയതന്ത്രജ്ഞനുമായിരുന്ന അദ്ദേഹത്തിെൻറ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് അനുശോചനക്കുറിപ്പിൽ പറഞ്ഞു.
കേരള അസോസിയേഷൻ
കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നിര്യാണത്തിൽ കേരള അസോസിയേഷൻ കുവൈത്ത് അനുശോചിച്ചു. കുവൈത്തിന് മാത്രമല്ല ലോകത്തിനാകെയും പ്രത്യേകിച്ച് ഗൾഫ് മേഖലക്ക് കനത്ത നഷ്ടമാണ് ഈ വിയോഗം. ലോകസമാധാനത്തിനും മനുഷ്യരുടെ ശാന്തമായ ജീവിതത്തിനും വേണ്ടി എക്കാലത്തും ശക്തമായ നിലപാടെടുത്ത മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹം. പ്രതിസന്ധി ഘട്ടങ്ങളിൽ ഗൾഫ് മേഖലയുടെ സമാധാനപാലനം ഉറപ്പുവരുത്തുന്നതിൽ അദ്ദേഹത്തിെൻറ ശ്രമങ്ങളും അതിലൂടെ കൈവരിച്ച നേട്ടവും അതിമഹത്തരമാണെന്ന് സംഘടന പറഞ്ഞു.
ഫോക്കസ് കുവൈത്ത്
ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ്) കുവൈത്ത് അനുശോചിച്ചു. അറബ് ലോകത്തിെൻറ നായകനായിരുന്ന ഭരണാധികാരിയായിരുന്നു അദ്ദേഹം. പ്രവാസികളെ സ്വന്തം ജനതയെപ്പോലെ സ്നേഹിച്ചു പരിപാലിച്ചിരുന്ന മനുഷ്യ സ്നേഹിയായിരുന്നുവെന്നും ഫോക്കസ് കുവൈത്ത് അനുശോചക്കുറിപ്പിൽ പറഞ്ഞു.
കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ
കുവൈത്ത് സിറ്റി: അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് മാനവികത ഉയർത്തിപ്പിടിച്ച ഭരണാധികാരിയായിരുന്നുവെന്ന് കണ്ണൂർ എക്സ്പാട്രിയറ്റ്സ് അസോസിയേഷൻ പറഞ്ഞു. ലോകത്ത് എവിടെയും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ കൈയ്യയച്ച് സംഭാവന നൽകിയ ഭരണാധികാരി എന്ന നിലയിൽ മനുഷ്യമനസ്സുകളിൽ ഉന്നത സ്ഥാനമാണ് അദ്ദേഹത്തിനുള്ളതെന്ന് അനുശോചന കുറിപ്പിൽ പറഞ്ഞു.
വോയ്സ് കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്ത് ഭരണാധികാരിയും അമീറുമായ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നിര്യാണത്തിൽ വോയ്സ് കുവൈത്ത് ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. കുവൈത്തിന് മാത്രമല്ല ലോകത്തിനാകമാനം കനത്ത നഷ്ടമാണ് അമീറിെൻറ വേർപാട് കൊണ്ടുണ്ടായത്. വിദേശികളോട് അദ്ദേഹം കാണിച്ച കാരുണ്യവും സ്നേഹവും സമാനതകളില്ലാത്തതാണെന്ന് വോയ്സ് കുവൈത്ത് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇന്ത്യൻ സോഷ്യൽ ഫോറം
കുവൈത്ത് സിറ്റി: കുവൈത്ത് അമീർ മനുഷ്യസ്നേഹിയായ ഭരണാധികാരിയായിരുന്നുവെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം അനുശോചന കുറിപ്പിൽ അറിയിച്ചു. ദേശീയവും അന്തർദേശീയവുമായ വിഷയങ്ങളിൽ അമീറിെൻറ പ്രവർത്തനങ്ങൾ ഉന്നത മാനുഷിക മൂല്യങ്ങളിൽ ഉൗന്നിയുള്ളതായിരുന്നുവെന്ന് അനുശോചനത്തിൽ അറിയിച്ചു.
കുവൈത്ത് എൻജിനീയേഴ്സ് ഫോറം
കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നിര്യാണത്തിൽ കുവൈത്ത് എൻജിനീയേഴ്സ് ഫോറം ദുഃഖം രേഖപ്പെടുത്തി. മികച്ച രാഷ്ട്രതന്ത്രജ്ഞനും വികസന നായകനുമായിരുന്ന അമീർ, വിഷൻ 2035 വിഭാവനം ചെയ്ത് കുവൈത്തിനെ പുതുയുഗത്തിലേക്ക് നയിച്ചു. ജീവകാരുണ്യ രംഗത്ത് അദ്ദേഹത്തിെൻറ പ്രവർത്തനങ്ങൾ ജനഹൃദയങ്ങളിൽ സ്ഥിരപ്രതിഷ്ഠ നേടുകയും ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തിന് അർഹനാക്കുകയും ചെയ്തു. അന്താരാഷ്ട്ര പ്രശ്നപരിഹാരങ്ങൾക്ക് സുസമ്മതനായ മധ്യസ്ഥൻ കൂടിയായിരുന്നു. ഇന്ത്യക്കാരുടെ പ്രശ്നങ്ങളിൽ എന്നും അനുഭാവപൂർണമായ നിലപാടെടുക്കാൻ നേതൃത്വം നൽകിയിരുന്ന സ്നേഹനിധിയായ അമീറിെൻറ ഓർമകൾക്കുമുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായി കെ.ഇ.എഫ് പറഞ്ഞു.
കൊല്ലം ജില്ല പ്രവാസി
സമാജം
കുവൈത്ത് സിറ്റി: അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നിര്യാണത്തിൽ കൊല്ലം ജില്ല പ്രവാസി സമാജം കുവൈത്ത് അനുശോചിച്ചു. അറബ് ലോകത്തിെൻറ നായകനും അനുരഞ്ജനത്തിലൂടെ ലോക സമാധാനത്തിനായി പ്രവർത്തിച്ച ഭരണാധികാരിയുമായിരുന്നു അദ്ദേഹമെന്ന് സമാജം വാർത്താക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.
ഇൻഡോ അറബ് കോൺെഫഡറേഷൻ കൗൺസിൽ
കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നിര്യാണത്തിൽ ഇൻഡോ അറബ് കോൺെഫഡറേഷൻ കൗൺസിൽ കുവൈത്ത് അനുശോചിച്ചു. മഹാനായ നേതാവും രാഷ്ട്രതന്ത്രജ്ഞനും എല്ലാത്തിനുമുപരിയായി മനുഷ്യസ്നേഹിയുമായിരുന്ന അദ്ദേഹത്തിെൻറ വിയോഗം ലോകത്തിനാകമാനവും കനത്ത നഷ്ടമാണ്. വിദേശികളോട് അദ്ദേഹം കാണിച്ച കാരുണ്യവും സ്നേഹവും സമാനതകളില്ലാത്തതാണെന്നും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.