ശൈഖ് സഈദിന്റെ നിര്യാണം: കുവൈത്ത് അനുശോചിച്ചു
text_fieldsകുവൈത്ത് സിറ്റി: അബൂദബി രാജകുടുംബാംഗം ശൈഖ് സഈദ് ബിൻ സായിദ് ആൽ നഹ്യാന്റെ വിയോഗത്തിൽ കുവൈത്ത് ഭരണനേതൃത്വം അനുശോചിച്ചു. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ അനുശോചനം അറിയിച്ചു. ശൈഖ് സയീദിന്റെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയ അമീർ അദ്ദേഹത്തിന്റെ ആത്മാവിനും കുടുംബത്തിനുംവേണ്ടി പ്രാർഥിക്കുന്നതായും അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരും ശൈഖ് സഈദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിര്യാണത്തിൽ അനുശോചിച്ചു. അബൂദബി ഭരണാധികാരിയുടെ പ്രതിനിധിയും പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ സഹോദരനുമാണ് ശൈഖ് സഈദ്. നേരത്തേ രാജ്യത്തിന്റെ വിവിധ ഔദ്യോഗിക ചുമതലകൾ വഹിച്ചിട്ടുണ്ട്. രോഗബാധിതനായി ചികിത്സയിലായിരുന്നു ഇദ്ദേഹം. നിര്യാണത്തെ തുടർന്ന് യു.എ.ഇയിൽ വ്യാഴാഴ്ച മുതൽ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.