ഗള്‍ഫ് രാജ്യങ്ങളിലെ മന്ത്രിമാരുമായി ശൈഖ് സലിം ചര്‍ച്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീനെതിരായ ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗള്‍ഫ് രാജ്യങ്ങളിലെ മന്ത്രിമാരുമായി കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ചര്‍ച്ച നടത്തി. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തില്‍ ഫലസ്തീൻ പ്രദേശങ്ങളിലെയും ഗസ്സയിലെയും അപകടകരമായ അവസ്ഥകളെക്കുറിച്ചും സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര ശ്രമങ്ങൾ സംഘടിപ്പിക്കുന്നതിനെ കുറിച്ചും ശൈഖ് സലിം ഉണർത്തി.
ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദിയുമായും ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് അൽ സയാനിയുമായും നടത്തിയ ചര്‍ച്ചയില്‍ സംയുക്ത ഗൾഫ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനെ കുറിച്ചും ഗസ്സയിലേക്ക് ദുരിതാശ്വാസവും മാനുഷിക സഹായവും വിതരണം ചെയ്യുന്നതിനെക്കുറിച്ചും ശൈഖ് സലിം ചര്‍ച്ച ചെയ്തതായി അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.