ശിഫ അൽജസീറയും സഹകരണ സംഘം യൂനിയനും ധാരണയിലെത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെയും ജി.സി.സിയിലെയും മുൻനിര മെഡിക്കൽ സേവനദാതാക്കളായ ശിഫ അൽജസീറ മെഡിക്കൽ ഗ്രൂപ്പും യൂനിയൻ ഒാഫ് കോഒാപറേറ്റിവ് സൊസൈറ്റിയും ധാരണ പത്രത്തിൽ ഒപ്പിട്ടു.സഹകരണ സംഘം യൂനിയന് കീഴിലുള്ള 68 സഹകരണ സംഘങ്ങളിലെയും ഹൈപ്പർ മാർക്കറ്റുകളിലെയും ഉപഭോക്താക്കൾക്ക് ശിഫ അൽജസീറ മെഡിക്കൽ ഗ്രൂപ്പിന് കീഴിലുള്ള ആതുരാലയങ്ങളിൽ പ്രത്യേക ആനുകൂല്യങ്ങൾ നൽകാനാണ് ധാരണ. ഹവല്ലിയിലെ സഹകരണ യൂനിയൻ ആസ്ഥാന മന്ദിരത്തിലെ ശൈഖ് ഖാലിദ് മുബാറക് അസ്സബാഹ് ഹാളിൽ തിങ്കളാഴ്ച ഉച്ചക്ക് നടന്ന ചടങ്ങിലാണ് ശിഫ അൽജസീറയെ പ്രതിനിധാനം ചെയ്ത് ഡോ. ഖാലിദ് അൽ കൻദരിയും സഹകരണ യൂനിയൻ ബോർഡ് ചെയർമാൻ ഫഹദ് അൽ കഷ്തിയും ധാരണപത്രം ഒപ്പിട്ടത്.
സഹകരണ സംഘം ഉപഭോക്താക്കൾക്ക് ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന് കീഴിലെ ഫർവാനിയ, ഫഹാഹീൽ, ജലീബ് അൽ ശുയൂഖ് എന്നിവിടങ്ങളിലെ ക്ലിനിക്കുകളിൽ ജനറൽ മെഡിസിൻ, ഒ.ബി ആൻഡ് ഗൈനക്കോളജി, പീഡിയാട്രിക്സ്, ഒാർത്തോപീഡിക്, ഇേൻറണൽ മെഡിസിൻ, ഡെർമറ്റോളജി, ഫിസിയോ തെറപ്പി, എക്സ് റേ, ലബോറട്ടറി സർവിസ് തുടങ്ങിയവയിൽ മികച്ച സേവനവും നിരക്കിളവും ലഭിക്കും. 12ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ സഹകരണ സംഘം യൂനിയനുമായി സഹകരിച്ച് പ്രവർത്തിക്കാൻ ധാരണയായതിൽ സന്തോഷമുണ്ടെന്നും ഉപഭോക്താക്കൾക്ക് മാത്രമല്ല മുഴുവൻ ഷെയർ ഹോൾഡർമാർക്കും മാനേജ്മെൻറിനും ജീവനക്കാർക്കും ആനുകൂല്യങ്ങൾ നൽകുമെന്നും ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ് വൈസ് ചെയർമാൻ മുൻതസർ മജീദ് പറഞ്ഞു.
ശിഫ അൽ ജസീറ ഫർവാനിയ ജനറൽ മാനേജർ സുബൈർ മുസ്ലിയാരകത്ത്, മാർക്കറ്റിങ് മാനേജർ മോണ ഹസ്സൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി, യു.എ.ഇ എന്നിവിടങ്ങളിലായി 25ലേറെ ഹെൽത്ത് കെയർ സെൻറർ ശിഫ അൽ ജസീറ ഗ്രൂപ്പിനുണ്ടെന്നും ഗുണമേന്മയുള്ള ആതുര സേവനവും മാനുഷിക മൂല്യങ്ങളിൽ ഉൗന്നിയ പ്രവർത്തനങ്ങളുമാണ് തങ്ങളെ വേറിട്ടുനിർത്തുന്നതെന്നും മാനേജ്മെൻറ് വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.