ശിഫ അൽ ജസീറ മെഡിക്കൽ സെൻറർ ഫഹാഹീൽ പത്താം വാർഷികം
text_fieldsകുവൈത്ത് സിറ്റി: ശിഫ അൽ ജസീറ മെഡിക്കൽ സെൻറർ ഫഹാഹീൽ പത്താം വാർഷികം ആഘോഷിച്ചു. സന്തോഷാവസരത്തിൽ, ശിഫ അൽ ജസീറ ഫഹാഹീൽ ബ്രാഞ്ചിൽ പ്രത്യേക ആരോഗ്യ പാക്കേജുകൾ അവതരിപ്പിച്ചു. 10 ദിവസത്തേക്ക് കുറഞ്ഞനിരക്കിൽ ആരോഗ്യപരിശോധന നടത്താം. 10 വർഷം സേവനമനുഷ്ഠിച്ച എല്ലാ ജീവനക്കാരെയും മെമേൻറാ നൽകി ആദരിച്ചു. വൈസ് ചെയർമാൻ മുൻതസർ മജീദും എക്സിക്യൂട്ടിവ് ബോർഡ് അഡ്വൈസർ ഡോ. ഖാലിദ് അൽ കൻദരിയും ഉപഹാരം നൽകി. 2008ൽ ഫർവാനിയയിൽ ആദ്യത്തെ ബ്രാഞ്ച് സ്ഥാപിതമായതിന് ശേഷം കുവൈത്തിലെ ആരോഗ്യപരിരക്ഷ മേഖലയിൽ കഴിഞ്ഞ 13 വർഷങ്ങളിൽ ശിഫ അൽ ജസീറ ഗ്രൂപ് ശ്രദ്ധേയമായ വളർച്ച കൈവരിച്ചതായി ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ് വൈസ് ചെയർമാൻ മുൻതസർ മജീദ് പറഞ്ഞു. ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ് സ്ഥാപകനും ചെയർമാനുമായ ഡോ. കെ.ടി. റബീഉല്ലയുടെ ദീർഘവീക്ഷണത്തോടെയുള്ള പരിശ്രമങ്ങളെ അദ്ദേഹം അനുസ്മരിച്ചു.
കുവൈത്തിലും എല്ലാ ജി.സി.സി രാജ്യങ്ങളിലും സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന കുറഞ്ഞചെലവിൽ ചികിത്സാസൗകര്യം ലഭ്യമാക്കണമെന്നത് അദ്ദേഹത്തിെൻറ സ്വപ്നമായിരുന്നു. കുവൈത്തിലെ വിവിധ മേഖലകളിലേക്ക് സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള ശ്രമത്തിൽ രണ്ടാമത്തെ ശാഖ 2011ൽ ഫഹാഹീലിലും മൂന്നാമത്തേത് 2014ൽ അൽ നാഹിൽ ഇൻറർനാഷനൽ ക്ലിനിക്ക് എന്നപേരിൽ ജലീബ് അൽ ശുയൂഖിലും സ്ഥാപിക്കപ്പെട്ടു. ഈ മഹത്തായ നേട്ടത്തിെൻറ പിന്നിൽ മികച്ച പിന്തുണയും സഹകരണവും നൽകിയ കുവൈത്തിലെ ജനങ്ങളാണെന്ന് ഡോ. ഖാലിദ് അൽ കൻദരി പറഞ്ഞു. കഴിഞ്ഞ 13 വർഷങ്ങളിൽ വിശ്വസ്തതയോടും അർപ്പണബോധത്തോടും കൂടി സേവനമനുഷ്ഠിച്ച എല്ലാ ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും അദ്ദേഹം അഭിനന്ദനവും നന്ദിയും അറിയിച്ചു. ഉപഭോക്താക്കളുടെ തൃപ്തി നേടി സുസ്ഥിര വളർച്ചയുടെ ഒരു ദശാബ്ദം പിന്നിട്ടതിൽ മെഡിക്കൽ ഡയറക്ടർ ഡോ. ജയകൃഷ്ണൻ, ഫഹാഹീൽ ബ്രാഞ്ച് ജനറൽ മാനേജർ ഫവാസ് ഫാറൂഖ് എന്നിവർ സംതൃപ്തി പ്രകടിപ്പിച്ചു.
അഹ്മദിയിലും സമീപ പ്രദേശങ്ങളിലുമുള്ള കുവൈത്തികളും വിദേശികളുമായ ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സയും പരിചരണവും നൽകാൻ കഴിഞ്ഞതായി ഇരുവരും പറഞ്ഞു. മികച്ച പരിചരണം, ഗുണമേന്മയുള്ള ചികിത്സ, ഉപഭോക്തൃസേവനം എന്നിവയിൽ കാണിച്ച പ്രതിബദ്ധതയാണ് ശിഫ അൽ ജസീറയുടെ വിജയമെന്ന് അധികൃതർ പറഞ്ഞു. കുവൈത്തിലെ മൂന്ന് മെഡിക്കൽ സെൻററുകളിലും അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സാ ഉപകരണങ്ങളും സംവിധാനങ്ങളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. പരിചയസമ്പത്തും വൈദഗ്ധ്യവുമുള്ള ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരുമാണ് സേവനം നൽകുന്നത്.
ശുചിത്വമുള്ള അന്തരീക്ഷം നിലനിർത്തുന്നതിലും മാനേജ്മെൻറ് പൂർണ ശ്രദ്ധപുലർത്തുന്നു. ശിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന് കുവൈത്ത്, ബഹ്റൈൻ, ഖത്തർ, സൗദി, യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിലായി മുപ്പതിലധികം മെഡിക്കൽ സെൻററുകളുണ്ട്. 700ലധികം ഡോക്ടർമാർ ഉൾപ്പെടെ 4000ത്തിലധികം ജീവനക്കാർ ഇവിടങ്ങളിൽ സേവനം ചെയ്യുന്നു. ഒാരോ ദിവസം 20,000ത്തിലധികം പേർക്ക് സേവനം നൽകുന്നതായും മാനേജ്മെൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.