ശിഫ അൽജസീറ പ്രീമിയർ ലീഗ് സീസൺ-2 ഇന്ന് തുടങ്ങും
text_fieldsകുവൈത്ത് സിറ്റി: ശിഫ അൽജസീറ പ്രീമിയർ ലീഗ് 2022 സീസൺ-2 മത്സരങ്ങൾക്ക് വ്യാഴാഴ്ച അബ്ബാസിയ അൽ നിബ്രാസിൽ തുടക്കമാകും. രാത്രി 11നാണ് ഉദ്ഘാടന മത്സരം.
ശിഫ അൽജസീറയുടെ വിവിധ സഥാപനങ്ങളിൽ നിന്നുള്ളവർ നാല് ടീമുകളായി തിരിച്ചാണ് മത്സരം. അൽ റബീഹ് എഫ്.സി, ശിഫ ടൈറ്റാൻസ്, ശിഫ റോയൽസ്, ശിഫ സ്ട്രൈക്കേഴ്സ് എന്നിവയാണ് ടീമുകൾ.
അൽ റബീഹ് എഫ്.സി ക്യാപ്റ്റൻ-മുഹമ്മദ് അലി, മാനേജർ-മജീസ്, സ്പോൺസർമാർ-ഡോ.വെങ്കട്ട ശ്രീധർ, ഡോ. ചന്ദ്രശേഖർ റെഡ്ഡി. ശിഫ ടൈറ്റാൻസ് ക്യാപ്റ്റൻ- എ.അബ്ദുല്ല, മാനേജർ-ദിൽഷാദ് വില്ലൻ, സ്പോൺസർ-ഡോ. അബ്ദുൽ നാസർ. ശിഫ റോയൽസ് ക്യാപ്റ്റൻ- ഷിഹാബ് കോഡൂർ, മാനേജർ, സ്പോൺസർ-ഡോ. പോൾസൺ ഡാനിയേൽ, ഡോ. ഷാജഹാൻ. ശിഫ സ്ട്രൈക്കേഴ്സ് ക്യാപ്റ്റൻ- റിയാസ് വില്ലൻ, മാനേജർ-അനീസ് മെഹബൂബ്, സ്പോൺസർ- ഡോ. ശ്രീരാജ് ചെങ്ങൻകുഴി. കെ.ടി. ഷമീർ, ഷാജഹാൻ കിളിയാനി, നസ്താർ മഞ്ചേരി, മുഹമ്മദ് അലി, അനീസ് മെഹബൂബ്, ദിൽഷാദ് വില്ലൻ, മജീദ്, അബ്ദുല്ല, അസർ പൈക്കാടൻ, കബീർ താനിക്കൽ, ഷിഹാബ് കോഡൂർ, യാക്കൂബ് കോഡൂർ എന്നിവർ അംഗങ്ങളായ കമ്മിറ്റിയാണ് മത്സരം നിയന്ത്രിക്കുന്നത്. നാലാഴ്ച നീണ്ടുനിൽക്കുന്ന മത്സരം എല്ലാ വ്യാഴാഴ്ചകളിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. 27നാണ് ഫൈനൽ മത്സരം നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.