ഹജ്ജ് അനുഭവങ്ങൾ പങ്കുവെച്ച് ശിഹാബ് ചോറ്റൂര്‍
text_fieldsകുവൈത്ത് സിറ്റി: കാൽനടയായി മക്കയിലെത്തി ഹജ്ജ് നിർവഹിച്ച ശിഹാബ് ചോറ്റൂര്‍ ഹജ്ജ് അനുഭവങ്ങൾ പങ്കുവെക്കാൻ കുവൈത്തിലെത്തി. കുവൈത്ത് ഫർവാനിയിൽ പുതുതായി ആരംഭിച്ച ദുബൈ ദുബൈ കറക് മക്കാനിയിലെത്തിയ ശിഹാബ് മലപ്പുറം വളാഞ്ചേരിയിൽനിന്ന് മക്കവരെ നടന്നെത്തിയ അനുഭവങ്ങൾ ജനങ്ങളുമായി പങ്കുവെച്ചു. ശിഹാബിനെ കാണാനും അനുഭവങ്ങൾ കേൾക്കാനും നിരവധി പേരാണ് അൽ ഗാനം യുറീക്കക്ക് സമീപമുള്ള ദുബൈ ദുബൈ കറക് മക്കാനിയിലെത്തിയത്.
വളാഞ്ചേരിക്കടുത്ത് ചോറ്റൂരിലെ വീട്ടിൽ നിന്ന് 2022 ജൂൺ രണ്ടിന് പുലർച്ചയാണ് ശിഹാബ് ഹജ്ജിനായി കാൽനട ആരംഭിച്ചത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ പിന്നിട്ട് പാകിസ്താനിലെത്തി ഇറാനിൽ പ്രവേശിച്ചു. ഇറാനിൽനിന്ന് ഇറാഖും കുവൈത്തും പിന്നിട്ട് സൗദി അറേബ്യയിൽ പ്രവേശിക്കുകയായിരുന്നു. അങ്ങനെ ഈ വർഷം അനേക ലക്ഷങ്ങൾക്കൊപ്പം ഹജ്ജ് നിർവഹിക്കാനായത് വലിയ ഭാഗ്യമായി കരുതുന്നതായി ശിഹാബ് പറഞ്ഞു. യാത്രയിലുടനീളം പിന്തുണയും സഹായവും നൽകിയവർക്കും ശിഹാബ് നന്ദി പറഞ്ഞു.
ദുബൈ ദുബൈ കറക്ക് മക്കാനിയുടെ പ്രായോജകരായ എ.എം ഗ്രൂപ്പും ഡയറക്ടർ മുഹമ്മദ് കുഞ്ഞിയും നൽകിയ സഹായങ്ങൾക്ക് പ്രത്യേക നന്ദി അറിയിച്ചു. എ.എം ഗ്രൂപ്പ് ചെയർമാൻ ആബിദ് മുളയങ്കാവ്, ഡയറക്ടർ മുഹമ്മദ് കുഞ്ഞി, ദുബൈ ദുബൈ കറക് മക്കാനി ഡയറക്ടർ ഹിജാസ്, സ്പോൺസർമാരായ ഫഹദ് മിഷ്കിസ് സാലിഹ് അൽ റഷീദി, അബ്ദുള്ള അൽ അൻസി എന്നിവർ ശിഹാബിനെ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.