ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻറർ ആരോഗ്യ സെമിനാർ
text_fieldsകുവൈത്ത് സിറ്റി: കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻറർ കുവൈത്ത് ചാപ്റ്റർ 'പ്രതിരോധമാണ് പ്രതിവിധിയേക്കാൾ പ്രധാനം' തലക്കെട്ടിൽ ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു. ആരോഗ്യമുള്ള ശരീരം നിലനിർത്താൻ നിത്യജീവിതത്തിൽ നാം പതിവാക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്തു.
കുവൈത്ത് കെ.എം.സി.സി മെഡിക്കൽ വിങ് കൺവീനർ കെ. സത്താർ മോങ്ങം സംസാരിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ഹംസ പയ്യന്നൂർ, മലബാർ ഗോൾഡ് റീജനൽ മാനേജർ അഫ്സൽ ഖാൻ എന്നിവർ മുഖാതിഥികളായ പരിപാടി കുവൈത്ത് കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് ശറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു.
കെ.ടി.പി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. എം.കെ. റസാഖ്, എം.ആർ. നാസർ, അസ്ലം കുറ്റിക്കാട്ടൂർ, സിറാജ് എരഞ്ഞിക്കൽ, ഖാലിദ് ഹാജി, മുഷ്താഖ്, ടി.ടി. ഷംസു, അജ്മൽ വേങ്ങര, സുബൈർ കൊടുവള്ളി, ഫാസിൽ കൊല്ലം, റസീൻ, സൽമാൻ മൂളപ്പുറം, ഫസ്ലു വെട്ടത്തൂർ തുടങ്ങിയവർ സംസാരിച്ചു. അനസ് തയ്യിൽ ക്ലാസ് ഏകോപിപ്പിച്ചു. അലിയാർ വാഴക്കാട് സ്വാഗതവും ഹസ്സൻ പുളിക്കൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.