ഗര്‍ഷോം രാജ്യാന്തര പുരസ്കാരം ഷൈനി ഫ്രാങ്ക് ഏറ്റുവാങ്ങി
text_fieldsകുവൈത്ത് സിറ്റി: 19ാമത് ഗര്‍ഷോം രാജ്യാന്തര പുരസ്കാരം കുവൈത്തിലെ സാമൂഹിക പ്രവർത്തക ഷൈനി ഫ്രാങ്ക് ഏറ്റുവാങ്ങി. അർമേനിയ യെരേവാനിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ പാർലമെന്റ് അംഗം സാഗർ ഹൻഡ്രെ, യുനൈറ്റഡ് നേഷൻസ് ക്ലൈമറ്റ് ടെക്നോളജി സെന്റർ ഡയറക്ടർ ഹൈക്ക് മാർഗരീയൻ, അര്‍മേനിയ ഇന്ത്യൻ എംബസി സെക്രട്ടറി ആദിത്യ പാണ്ഡെ എന്നിവർ മുഖ്യാതിഥികളായിരുന്നു.
സന്തോഷ് കുമാർ (യു.എ.ഇ), രവീന്ദ്ര നാഥ് (ഹരിയാന,ഇന്ത്യ), ധനേഷ് നാരായണൻ (അർമീനിയ) എന്നിവരാണ് പുരസ്കാരം നേടിയ മറ്റുള്ളവർ. മികച്ച മലയാളി സംഘടനക്കുള്ള അവാർഡിന് ലണ്ടനിലെ ‘മലയാളി അസോസിയേഷൻ ഫോർ ദി യു.കെ’ (എം.എ.യു.കെ) അർഹരായി.
കർണാടക മുൻ എം.എൽ.എ ഐവൻ നിഗ്ലി, ഗോവ യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ജയ്ജോ ജോസഫ്, എം.വി.ആർ കാൻസർ സെന്റർ വൈസ് ചെയർമാൻ അബ്ദുല്ല കോയ, ഗര്‍ഷോം ഫൗണ്ടേഷന് പ്രസിഡൻറ് ജിൻസ് പോൾ എന്നിവർ സംസാരിച്ചു.
സ്വപ്രയത്നംകൊണ്ട് കേരളത്തിനു പുറത്ത് ജീവിത വിജയം നേടുകയും, മലയാളികളുടെ യശസ്സ് ഉയര്‍ത്തുകയും ചെയ്ത മലയാളികളെ ആദരിക്കുന്നതിനായി ബംഗളൂരു ആസ്ഥാനമായ ഗര്‍ഷോം ഫൗണ്ടേഷന് 2002 മുതലാണ് ഗര്‍ഷോം പുരസ്കാരങ്ങള്‍ ഏർപ്പെടുത്തിയത്. ഇതുവരെ 94 പ്രവാസി മലയാളികളെയും 17 പ്രവാസി മലയാളി സംഘടനകളെയും ഗർഷോം പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.