വെടിവെപ്പ്: ഒമാന് പിന്തുണ അറിയിച്ച് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഒമാനിലെ അൽ വാദി അൽ കബീർ മസ്ജിദിന് സമീപമുണ്ടായ വെടിവെപ്പിനെ തുടർന്ന് ഒമാൻ അധികാരികൾ സ്വീകരിച്ച നടപടികളെ കുവൈത്ത് പ്രശംസിച്ചു.
കുവൈത്ത് എല്ലാത്തരം അക്രമങ്ങളെയും ശക്തമായി എതിർക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
സുരക്ഷ സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന ഏത് നടപടികളിലും ഒമാനി അധികാരികൾക്ക് പിന്തുണ നൽകുമെന്നും അറിയിച്ചു.
ദാരുണമായ സംഭവത്തിൽ ഇരകളോട് ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
തിങ്കളാഴ്ച രാത്രി 10 മണിയോടെ മസ്ജിദ് പരിസരത്ത് പ്രാർഥനക്കായി തടിച്ചുകൂടിയവർക്കെതിരെ അക്രമി സംഘങ്ങൾ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ ഒമ്പതുപേർ മരിക്കുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.