ഷൂട്ടിങ് പരിശീലനം; കടലിൽ പോകുന്നവർ ശ്രദ്ധിക്കണം
text_fieldsകുവൈത്ത് സിറ്റി: ചൊവ്വ, ബുധൻ ദിവസങ്ങളിൽ കുവൈത്ത് കടലിൽ ഷൂട്ടിങ് പരിശീലനം നടക്കുന്നതിനാൽ കടലിൽ പോകുന്നവർ ശ്രദ്ധിക്കണം. രാവിലെ എട്ട് മുതൽ മൂന്നു വരെയാണ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കോസ്റ്റ് ഗാർഡ് തത്സമയ ഷൂട്ടിങ് പരിശീലനം. ഈ സമയങ്ങളിൽ ഷൂട്ടിങ് ഏരിയയിൽ പ്രവേശിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.
ഷൂട്ടിങ് പരിശീലനം; കടലിൽ പോകുന്നവർ ശ്രദ്ധിക്കണംബുബിയാൻ, ഫൈലാക ദ്വീപുകളോട് ചേർന്ന് വടക്കുകിഴക്ക് ദിശയിൽ 15 നോട്ടിക്കൽ മൈൽ നീളവും 11 നോട്ടിക്കൽ മൈൽ വീതിയിലുമാണ് ഷൂട്ടിങ് റേഞ്ച് സ്ഥിതിചെയ്യുന്നത്. പരിശീലന സമയത്ത് എല്ലാ കടൽ യാത്രക്കാരും ഷൂട്ടിങ് ഏരിയയിൽനിന്ന് ഒഴിഞ്ഞുനിൽക്കണം. സമുദ്ര പട്രോളിങ്ങുകളും ഈ പ്രദേശത്തേക്ക് ആരെങ്കിലും സമീപിക്കുന്നത് തടയുമെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.