കേരള അസോസിയേഷൻ 'നോട്ടം' ഹ്രസ്വചിത്രമേള ഇന്നുമുതൽ
text_fieldsകുവൈത്ത് സിറ്റി: കേരള അസോസിയേഷൻ കുവൈത്ത് സംഘടിപ്പിക്കുന്ന ഒമ്പതാമത് കണിയാപുരം മെമ്മോറിയൽ ഇൻറർനാഷനൽ ഹ്രസ്വചലച്ചിത്ര മേള 'ബി.ഇ.സി നോട്ടം 2022' ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും.
കേരള റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും. കുവൈത്ത് സമയം വൈകീട്ട് ആറുമുതൽ എട്ടു വരെ വരെ https://keralaassociationkuwait.com/ എന്ന വെബ്സൈറ്റിലൂടെ പൊതുജനങ്ങൾക്ക് വീക്ഷിക്കാം.
കണിയാപുരം രാമചന്ദ്രൻ മെമ്മോറിയൽ ഗ്രാൻഡ് ജൂറി അവാർഡ്, മികച്ച പ്രവാസ ചിത്രം, മികച്ച പ്രേക്ഷക ചിത്രം എന്നിവയാണ് പ്രധാന അവാർഡുകൾ.
മികച്ച പ്രേക്ഷക ചലച്ചിത്രത്തെ വ്യാഴാഴ്ച രാത്രി 8.30 മുതൽ പിറ്റേദിവസം ഉച്ചക്ക് രണ്ടുവരെ വെബ്സൈറ്റിലൂടെ നടത്തുന്ന വോട്ടിങ്ങിലൂടെ കണ്ടെത്തുന്നു.
ചലച്ചിത്ര നിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരൻ, നടി സജിത മഠത്തിൽ, സിനിമ എഡിറ്റർ വി. വേണുഗോപാൽ എന്നിവർ അടങ്ങിയ ജൂറിയാണ് ഹ്രസ്വചിത്രങ്ങൾ വിലയിരുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.