നോട്ടം ഹ്രസ്വ ചലച്ചിത്രോത്സവം: അപേക്ഷ ക്ഷണിച്ചു
text_fieldsകുവൈത്ത് സിറ്റി: കേരള അസോസിയേഷൻ കുവൈത്ത് ഒമ്പതാമത് കണിയാപുരം രാമചന്ദ്രൻ സ്മാരക 'നോട്ടം' ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് എൻട്രികൾ ക്ഷണിച്ചു. മാർച്ച് 18, 19, 20 തീയതികളിൽ ഓൺലൈൻ
പ്ലാറ്റ്ഫോമിൽ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് വിപുലമായ രീതിയിൽ മേള നടത്തുന്നത്. 2018ന് ശേഷം നിർമിച്ചതും യുട്യൂബിലോ മറ്റ് ഓൺലൈൻ മീഡിയകളിലോ ലഭ്യമല്ലാത്തതും മുൻവർഷങ്ങളിൽ 'നോട്ടം' ഫെസ്റ്റിവലിൽ പങ്കെടുക്കാത്തതുമായ 15 മിനിറ്റിൽ താഴെയുള്ള ഹ്രസ്വചിത്രങ്ങൾ ആണ് മത്സരത്തിൽ ഉൾപ്പെടുത്തുക. ഫെബ്രുവരി 28നകം എൻട്രികൾ ലഭിക്കണം. ഫോൺ: 00965- 60753530, 55831679, 97287058.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.