ദുബൈ, തുർക്കി വഴി കുവൈത്തിലേക്ക് വിമാന ടിക്കറ്റിന് ക്ഷാമം
text_fieldsകുവൈത്ത് സിറ്റി: ദുബൈ, തുർക്കി എന്നിവ ഇടത്താവളമാക്കി കുവൈത്തിലേക്ക് വരാൻ ആസൂത്രണം ചെയ്യുന്നവർക്ക് നിരാശ സമ്മാനിച്ച് വിമാന ടിക്കറ്റ് ക്ഷാമ വാർത്ത. ഫെബ്രുവരി 20 വരെ ടിക്കറ്റുകൾ ഒഴിവില്ലെന്നാണ് റിപ്പോർട്ടുകൾ. കുവൈത്തിലേക്ക് പ്രതിദിനം സ്വീകരിക്കുന്ന വിമാന യാത്രക്കാരുടെ എണ്ണം 1000 ആയി പരിമിതപ്പെടുത്തിയതാണ് ടിക്കറ്റ് ക്ഷാമത്തിന് കാരണം. ഫെബ്രുവരി ആറുവരെയാണ് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. അതുകഴിഞ്ഞുള്ള ദിവസങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്ത വിമാനങ്ങളുടെ ടിക്കറ്റുകൾ വിറ്റുതീർന്നതായാണ് വിവരം.
ഇനി കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തേണ്ടി വരും. അത് വരുംദിവസങ്ങളിലെ സാഹചര്യം അനുസരിച്ചാണ്. നേരത്തെ ഷെഡ്യൂൾ ചെയ്ത നിരവധി വിമാനങ്ങളാണ് വ്യോമയാന വകുപ്പിെൻറ തീരുമാനത്തെ തുടർന്ന് റദ്ദാക്കിയത്.ഒാരോ രാജ്യത്തിനും ക്വാട്ട നിശ്ചയിക്കുകകൂടി ചെയ്തതോടെ ക്ഷാമം പിന്നെയും കൂടി. കുവൈത്തിലേക്ക് വരുന്ന വിമാനയാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചത് വിമാനത്താവളം അടച്ചിടുന്നത് ഒഴിവാക്കാനാണ്. വിവിധ രാജ്യങ്ങളിൽ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ കടുത്ത നടപടിക്ക് അധികൃതർ നിർബന്ധിതരാകുകയായിരുന്നു.
ഒരു വിമാനത്തിൽ 35 പേരിൽ കൂടുതൽ യാത്രക്കാർ ഉണ്ടാകരുതെന്ന് വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന് വ്യാപന ശേഷി കൂടുതലാണ്.
മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് വൈറസ് വകഭേദം അതിവേഗം പടരുന്നുണ്ട്. വിമാനത്താവളത്തിൽ വിപുലമായ പരിശോധന സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത് വരെ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുന്നുവെന്നാണ് വ്യോമയാന വകുപ്പ് അറിയിച്ചത്. ഇതിന് രണ്ടാഴ്ച വേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.