ഇത്യോപ്യൻ ഗാർഹിക തൊഴിലാളികൾക്കായി നീക്കം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ കുറവ് പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കത്തിൽ കുവൈത്തും ഇത്യോപ്യയും തമ്മിലുള്ള ചർച്ചകൾ ഉടൻ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗാർഹിക തൊഴിൽ കാര്യ വിദഗ്ധനായ ബസ്സാം അൽ ഷമ്മരി. ധാരണാപത്രം ഒപ്പുവെച്ചു കഴിഞ്ഞാൽ പ്രാദേശിക റിക്രൂട്മെന്റ് ഓഫിസുകൾ റിക്രൂട്ട്മെന്റ് കരാറുകൾ ആരംഭിക്കാൻ തയാറാണെന്ന് അൽ ജരിദ പത്രം റിപ്പോർട്ട് ചെയ്തു. വിപണിയിൽ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതിനും കുറവ് നികത്തുന്നതിനും ഗാർഹിക തൊഴിലാളികളുടെ ഉറവിടങ്ങൾ വൈവിധ്യവത്കരിക്കേണ്ടതിന്റെ പ്രാധാന്യവും അൽ ഷമ്മരി സൂചിപ്പിച്ചു. തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കുന്നതിനു എത്യോപ്യയുമായും മറ്റു രാജ്യങ്ങളുമായും കരാറുകൾ ഒപ്പിടുന്നത് വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.