വയനാടിന് ഇത്രയെങ്കിലും നൽകേണ്ടേ...
text_fieldsകുവൈത്ത് സിറ്റി: വയനാട്ടിൽ ഉരുൾ ദുരന്തത്തിൽപ്പെട്ടവർക്ക് സഹായവുമായി കുവൈത്തിലെ മലയാളി നഴ്സ്. ഇടുക്കി പീരുമേട് സ്വദേശി ലിസ്സി ചിന്നമ്മയാണ് സ്വന്തമായി സംഭരിച്ച വസ്തുക്കൾ വയനാട്ടിലേക്ക് അയച്ചത്.
കുട്ടികൾക്കുള്ള ഉടുപ്പുകൾ, ചെരിപ്പുകൾ, കമ്പിളിപ്പുതപ്പുകൾ, തലയണകൾ, നമസ്കാര പായകൾ, പെൺകുട്ടികൾക്കുള്ള തുണികൾ, ചുരിദാറുകൾ, എന്നിങ്ങനെയുള്ള സാധനങ്ങളാണ് കാർഗോ വഴി ലിസ്സി ചിന്നമ്മ അയച്ചത്.
വയനാട്ടിലെ സന്നദ്ധപ്രവർത്തകർ വഴി ഇവ കൈമാറും. വയനാട്ടിലെ ഒരു കുട്ടിയുടെ ഹൈസ്കൂൾ പഠനചെലവ് ഏറ്റെടുക്കാൻ താൽപര്യം അറിയിച്ച് വയനാട് കലക്ടർക്ക് അപേക്ഷ നൽകിയതായും ലിസ്സി അറിയിച്ചു. ഇടുക്കി പീരുമേട് കളത്തിൽ തങ്കപ്പൻ പിള്ളയുടെയും, ചിന്നമ്മ തോമസിന്റെയും മകളാണ് ലിസ്സി. പീരുമേട് സി.എസ്.ഡി.എസ് വാഗമൺ താലൂക്ക് പ്രസിഡന്റ് കെ.വി.പ്രസാദാണ് ഭർത്താവ്. ഇരുപതു വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.