ഷുവൈഖ് ബീച്ച് വികസന പദ്ധതി പുരോഗമിക്കുന്നു
text_fieldsകുവൈത്ത് സിറ്റി: പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ നൂറ അൽ മഷാൻ ഷുവൈഖ് ബീച്ച് വികസന പദ്ധതി നിർമാണ പുരോഗതി വിലയിരുത്തി. കുവൈത്ത് വിഷൻ 2035- വികസന പദ്ധതിയുടെ ഭാഗമായാണ് ഷുവൈഖ് ബീച്ച് വികസന പദ്ധതി. പ്രവാസികളുടെയും പൗരന്മാരുടെയും കടൽ യാത്രക്കാരുടെയും ക്ഷേമത്തിനായി രാജ്യത്തിന്റെ കടൽത്തീരങ്ങൾ വികസിപ്പിക്കാൻ ലക്ഷ്യമിടുന്നതായും മന്ത്രി നൂറ അൽ മഷാൻ വ്യക്തമാക്കി.
നാഷനൽ ബാങ്ക് ഓഫ് കുവൈത്തിന്റെ പിന്തുണയോടെയുള്ള ഷുവൈഖ് ബീച്ച് വികസന പദ്ധതി അടുത്ത മേയിൽ പൂർത്തീകരിക്കും. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള മാതൃകപരമായ പങ്കാളിത്തമാണ് ഇതെന്ന് എൻ.ബി.കെ ഡെപ്യൂട്ടി ചെയർമാനും ഗ്രൂപ് സി.ഇ.ഒയുമായ ഇസാം അൽ സാഗർ പറഞ്ഞു.
പദ്ധതിക്ക് വിവിധ ഭാഗങ്ങളുണ്ട്. ആദ്യ സൈറ്റിൽ കായിക കളിസ്ഥലങ്ങൾ, വിനോദ സ്ഥലങ്ങൾ, ഹരിത പ്രദേശങ്ങൾ, എ.ടി.എം, ഐ.ടി.എം എന്നിവ ഉൾപ്പെടുന്നു. രണ്ടാമത്തെ സൈറ്റിൽ കടൽ യാത്രക്കാർക്ക് തടികൊണ്ടുള്ള ഇരിപ്പിടങ്ങൾ ഉൾപ്പെടെയുള്ള മണൽ കടൽത്തീരങ്ങളുണ്ട്. മൂന്നാമത്തേതിൽ മരങ്ങളും പച്ചപ്പും അടങ്ങിയ പാർക്ക് ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.