വിനയത്തിന്റെ പ്രതീകമായി കാൽകഴുകൽ ശുശ്രൂഷ
text_fieldsകുവൈത്ത് സിറ്റി: അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കുന്ന പെസഹക്ക് മുന്നോടിയായി യേശുക്രിസ്തു ശിഷ്യൻമാരുടെ പാദങ്ങൾ കഴുകി താഴ്മയും വിനയവും വെളിപ്പെടുത്തിയതിനെ അനുസ്മരിച്ച് സെന്റ് ഗ്രിഗോറിയോസ് മഹാഇടവകയുടെ ആഭിമുഖ്യത്തിൽ കാൽകഴുകൽ ശുശ്രൂഷകൾ നടന്നു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൽക്കത്ത ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിച്ചു.
മഹാ ഇടവകയുടെ അബ്ബാസിയ സെന്റ് ബസേലിയോസ് ചാപ്പലിൽ നടന്ന ശുശ്രൂഷയിൽ ഇടവക വികാരി ഫാ. ലിജു കെ. പൊന്നച്ചൻ, സഹവികാരി ഫാ. ഡോ. ബിജു പാറയ്ക്കൽ, ഫാ. എബ്രഹാം പി.ജെ, ഫാ. മാത്യു എം. മാത്യു, ഫാ. ജോൺ ജേക്കബ്, ഫാ. ഗീവർഗീസ് ജോൺ, കുവൈത്തിലെ വിവിധ ഓർത്തഡോക്സ് ഇടവകകളിൽ സന്ദർശനത്തിനെത്തിയ വൈദികർ എന്നിവർ സഹകാർമികത്വം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.