കോവിഡ് മുക്തിനിരക്കിൽ ഗണ്യമായ വർധന
text_fieldsകുവൈത്ത് സിറ്റി: കോവിഡ് മുക്തിനിരക്കിൽ ഗണ്യമായ വർധന. 2243 പേർ ആണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. ഞായറാഴ്ച 4503 രോഗബാധയും ഒരു മരണവുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 31,133 പേർക്ക് പരിശോധന നടത്തിയപ്പോൾ 14.5 ശതമാനം ആണ് രോഗസ്ഥിരീകരണ നിരക്ക്.
ആക്ടീവ് കേസുകൾ 41,413ഉം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 277 ആയും ഉയർന്നിട്ടുണ്ട്. 26 പേരാണ് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. സൗദി (41,577), ബഹ്റൈൻ (18,711), ഖത്തർ (40,600), യു.എ.ഇ (42,789), ഒമാൻ (6125) എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളിലെ ആക്ടീവ് കോവിഡ് കേസുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.