അന്താരാഷ്ട്ര സയൻസ് മേളയിൽ കുവൈത്ത് സയൻസ് ക്ലബിന് വെള്ളി മെഡൽ
text_fieldsപരിസ്ഥിതി എൻജിനീയറിങ് മേഖലയിലാണ് കുവൈത്തിന്റെ നേട്ടം. കുവൈത്ത് വിദ്യാർഥി കൗതർ നസ്റല്ലയുടെ ‘ഹെൽമറ്റ് പ്ലസ്’ പദ്ധതിക്കാണ് പരിസ്ഥിതി എൻജിനീയറിങ് മേഖലയിൽ സയൻസ് ക്ലബ് വെള്ളി മെഡൽ ലഭിച്ചത്.
പ്രദർശനത്തിൽ സയൻസ് ക്ലബ് കൈവരിച്ച നേട്ടത്തെ സയൻസ് ക്ലബ് മത്സര പരിപാടികളുടെ തലവനും എക്സിബിഷനിൽ പങ്കെടുത്ത ക്ലബ് പ്രതിനിധി സംഘത്തിന്റെ തലവനുമായ ഡോ. മുഹമ്മദ് അൽസഫർ അഭിനന്ദിച്ചു. വിവിധ മേഖലകളിലും രാജ്യാന്തര ഫോറങ്ങളിലും സയൻസ് ക്ലബ് കൈവരിച്ച തുടർച്ചയായ നേട്ടങ്ങളിൽ അൽസഫർ സന്തോഷം പ്രകടിപ്പിച്ചു.
രസതന്ത്ര മേഖലയിൽ സിലിക്ക ജെൽ ഉപയോഗിച്ച് കാർബൺ ഡൈ ഓക്സൈഡ് വാതകം പുറന്തള്ളാനുള്ള സാധ്യതയെക്കുറിച്ചുള്ള പ്രോജക്ട് ഉൾപ്പെടെ, മറ്റ് കുവൈത്ത് പ്രോജക്ടുകൾ എക്സിബിഷൻ ജൂറിയുടെ പ്രത്യേക അവാർഡുകൾ നേടിയതായി അൽസഫർ സ്ഥിരീകരിച്ചു. 425 വിദ്യാർഥികൾ സമർപ്പിച്ച 7,732 പ്രോജക്ടുകളിൽനിന്ന് 244 പ്രോജക്ടുകളാണ് മേളയിൽ അവതരിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.