മദ്യവും പണവുമായി ആറു പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: പ്രാദേശികമായി നിർമിച്ച മദ്യവും പണവും മറ്റ് അനധികൃത വസ്തുക്കളുമായി ആറു പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. 168 കുപ്പി മദ്യം പ്രതികളിൽ നിന്ന് പിടികൂടി. നിയമനടപടികൾ സ്വീകരിക്കുന്നതിനായി പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
ലഹരി വസ്തുക്കളുടെ നിർമാണം, കൈമാറ്റം ഉപയോഗം എന്നിവക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. രാജ്യത്ത് സുരക്ഷ നിലനിർത്തുന്നതിന് എല്ലാത്തരം കുറ്റകൃത്യങ്ങളെയും നേരിടാനുള്ള ശ്രമങ്ങൾ തുടരും.
നിയമപാലകരോട് സഹകരിക്കാനും സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ എമർജൻസി ഹോട്ട്ലൈൻ (112) വഴിയോ മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ (1884141) വഴിയോ റിപ്പോർട്ട് ചെയ്യാനും പൗരന്മാരോടും താമസക്കാരോടും ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.