സുരക്ഷാ നിബന്ധനകൾ പാലിക്കാത്ത ആറു സ്ഥാപനങ്ങൾ അടച്ചുപൂട്ടി
text_fieldsകുവൈത്ത് സിറ്റി: സുരക്ഷാ നിബന്ധനകൾ പാലിക്കാത്ത ആറു സ്ഥാപനങ്ങൾക്കെതിരെ ജനറൽ ഫയർ ഫോഴ്സ് നടപടി. വിവിധ ഗവർണറേറ്റുകളിലായി നടത്തിയ പരിശോധനയിൽ ആറു സ്ഥാപനങ്ങൾ അധികൃതർ അടച്ചുപൂട്ടി. ഈ സ്ഥാപനങ്ങൾ സുരക്ഷാ നിയമങ്ങൾ പാലിച്ചില്ലെന്നും ലംഘനങ്ങൾ തിരുത്താൻ നേരത്തെ മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ് നടപടി സ്വീകരിച്ചതെന്നും ജനറൽ ഫയർഫോഴ്സ് അറിയിച്ചു.
സുരക്ഷാ നിബന്ധനകൾ പാലിക്കാത്തത് ജനങ്ങളുടെ ജീവനും സ്വത്തിനും സമൂഹസുരക്ഷക്കും അപകടമുണ്ടാക്കും എന്നതിനാലാണ് നടപടി. രാജ്യത്ത് സ്ഥാപനങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് കർശനമായ നിയമമുണ്ട്. നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു വരികയാണ്. വേനൽ കടുക്കുന്നതോടെ രാജ്യത്ത് തീപ്പിടിത്ത കേസുകൾ കൂടാറുണ്ട്. ഇത്തരം അപകടം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അഗ്നി സുരക്ഷ അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കാൻ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.