രുചി വൈവിധ്യത്തിന്റെ വിശാലതയിൽ സ്കൈ വേ തട്ടുകട തുറന്നു
text_fieldsകുവൈത്ത് സിറ്റി: രുചി വൈവിധ്യത്തിന്റെ വിശാലതയിൽ സ്കൈ വേ തട്ടുകട റസ്റ്റാറന്റ് ഫഹാഹീൽ മക്ക സ്ട്രീറ്റിൽ അനൂദ് കോംപ്ലക്സിന് സമീപം തുറന്നു പ്രവർത്തനമാരംഭിച്ചു. ഇന്ത്യൻ അംബാസഡർ സിബി ജോർജ് ഉദ്ഘാടനം നിർവഹിച്ചു.
വിശാലമായി ഇരുന്ന് കഴിക്കാനുള്ള ദിവാനി, കുടുംബങ്ങൾക്ക് പ്രത്യേകം ഇരുന്ന് കഴിക്കാനുള്ള സ്ഥലം എന്നിവയുണ്ട്. അറബിക്, നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ, തന്തൂർ തുടങ്ങി വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ ഒരു കുടക്കീഴിൽ ലഭിക്കും.
കേരള, അറബിക് വിഭവങ്ങൾ മാത്രമല്ല പാൻ ഇന്ത്യൻ സ്വഭാവത്തിൽ രുചിപ്പെരുമയുടെ ആഘോഷം തന്നെയായിരിക്കും സ്കൈ വേ തട്ടുകട റസ്റ്റാറന്റിൽ തീർക്കുന്നത്. മുനിസിപ്പൽ ഹെഡ് സാലിം അൽ ആസ്മി, ട്രാഫിക് വകുപ്പിലെ കേണൽ അബ്ദുല്ല അൽ അജ്മി, സി.ഇ.ഒ മഷ്ഹൂർ നാസർ, ജനറൽ മാനേജർ ബഷീർ ഉദിനൂർ, സംഘടന സാമൂഹിക നേതാക്കൾ, കുടുംബ സുഹൃത്തുക്കൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു. മജ്ബൂസ്, മന്തി, ഷവായ, ഷവർമ തുടങ്ങി അറബിക് ഡിഷുകളും ഇറച്ചിപ്പുട്ട്, ഫിഷ് പുട്ട്, കപ്പപ്പുട്ട്, മട്ടൻ പുട്ട്, വീറ്റ് പുട്ട് തുടങ്ങി പത്തുതരം പുട്ടുകളും സ്റ്റൂ, മപ്പാസ്, കടായി, മസാല തുടങ്ങി മട്ടൻ വിഭവങ്ങളും അഞ്ചുതരം ബിരിയാണിയും ബീഫ്, ചിക്കൻ ഉപയോഗിച്ചുള്ള നിരവധി വിഭവങ്ങളും നാടൻവിഭവങ്ങളും മീൻ പൊള്ളിച്ചത്, മീൻ മാങ്ങാക്കറി തുടങ്ങി മത്സ്യ വിഭവങ്ങളും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബ്രേക്ഫാസ്റ്റിന് വൈവിധ്യമാർന്ന നോർത്ത് ഇന്ത്യൻ, സൗത്ത് ഇന്ത്യൻ വിഭവങ്ങളുണ്ട്. ഫ്രഷ് ജ്യൂസുകളും ലഭിക്കും. നിരവധി വർഷത്തെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തി ഉപഭോക്താക്കളുടെ ഇഷ്ടങ്ങൾ മനസ്സിലാക്കിയാണ് മെനു തയാറാക്കിയതെന്നും കൂടുതൽ വിഭവങ്ങൾ വരും ദിവസങ്ങളിൽ ഉൾപ്പെടുത്തുമെന്നും മാനേജിങ് ഡയറക്ടർ നാസർ പട്ടാമ്പി പറഞ്ഞു. സ്കൈവേ ഗ്രൂപ്പിന്റെ രണ്ടാമത്തെ ബ്രാഞ്ചാണ് ഫഹാഹീലിൽ തുറന്നത്.
ഈ വർഷം കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ ബ്രാഞ്ചുകൾ തുറക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.