സ്മാർട്ട് സിറ്റി പദ്ധതിപ്രദേശം മാറ്റില്ല
text_fieldsകുവൈത്ത് സിറ്റി: സ്മാർട്ട്സിറ്റി പദ്ധതിപ്രദേശം മാറ്റാൻ ഉദ്ദേശ്യമില്ലെന്ന് ഹൗസി ങ് അതോറിറ്റി വക്താവ് ഇബ്രാഹിം അൽനഷി വ്യക്തമാക്കി.
ഇത്തരത്തിൽ പ്രാദേശികമാ ധ്യമങ്ങളിൽ വന്ന വാർത്തയെ അധികൃതർ പൂർണമായി തള്ളി. മുൻനിശ്ചയിച്ച പ്രകാരം സഅദ് അൽ അബ്ദുല്ലയിൽതന്നെ സ്മാർട്ട് സിറ്റി സ്ഥാപിക്കും. ലോകോത്തര നിലവാരത്തിലുള്ള രാജ്യത്തെ ആദ്യത്തെ സ്മാർട്ട് പാർപ്പിട സിറ്റിയാണ് ജഹ്റ ഗവർണറേറ്റിലെ തെക്കൻ സഅദ് അബ്ദുല്ലയിൽ വിഭാവനം ചെയ്യുന്നത്.
59 കി.മീറ്റർ ചുറ്റളവിൽ 25,000 മുതൽ 40,000വരെ വീടുകളടങ്ങുന്ന പാർപ്പിട സിറ്റിയാണ് യാഥാർഥ്യമാവുക. ദക്ഷിണ കൊറിയയുടെയും കുവൈത്തിെൻറയും സംയുക്ത സംരംഭമായാണ് പരിസ്ഥിതി സൗഹൃദ പദ്ധതി നടപ്പാക്കുന്നത്. 12.5 ദശലക്ഷം ദീനാർ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി ഇൗ വർഷം അവസാനത്തോടെ തുടങ്ങുമെന്ന് കരുതുന്നു.
ഇരുരാജ്യങ്ങളിലെയും പാർപ്പിടകാര്യ മന്ത്രാലയങ്ങൾ തമ്മിൽ ധാരണയിലെത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങൾക്കും പങ്കാളിത്തമുള്ള ജോയൻറ് കമ്പനിയാണ് നിർമാണച്ചുമതല വഹിക്കുക. പാർപ്പിട സമുച്ചയങ്ങളുടെ നിർമാണത്തിലും അനുബന്ധ സൗകര്യങ്ങളൊരുക്കുന്നതിലും ഏറ്റവും നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതോടൊപ്പം പരിസ്ഥിതി സൗഹൃദ സിറ്റിയായും സഅദ് അബ്ദുല്ല സ്മാർട്ട് സിറ്റി മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.