എസ്.എം.സി.എ കുവൈത്ത് 'ഞാൻ കണ്ട മാലാഖ' റിയാലിറ്റി ഷോ നടത്തുന്നു
text_fieldsകുവൈത്ത് സിറ്റി: കഷ്ടതകളാൽ വലയുന്നവരുടെ ജീവിതത്തിൽ മാലാഖമാരെപ്പോലെ കടന്നുവന്ന് നന്മ ചെയ്യുകയും ഒരു പ്രതിഫലത്തിനും കാത്തുനിൽക്കാതെ ആൾക്കൂട്ടത്തിൽ മറയുകയും ചെയ്യുന്ന സാധാരണക്കാരായ മനുഷ്യരെ പരിചയപ്പെടുത്തുന്ന 'ഞാൻ കണ്ട മാലാഖ (the Angel I Met)' റിയാലിറ്റി ഷോയുമായി എസ്.എം.സി.എ കുവൈത്ത് സോഷ്യൽ വെൽഫെയർ കമ്മിറ്റി.
സാധാരണ റിയാലിറ്റി ഷോകൾപോലെ മത്സരമല്ല. സാമൂഹിക പ്രവർത്തകൻ ബാബുജി ബത്തേരിയാണ് മുഖ്യപാനൽ അംഗം. എസ്.എം.സി.എ പ്രസിഡൻറ് ബിജോയ് പാലാകുന്നേൽ, ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ, സോഷ്യൽ കൺവീനർ സന്തോഷ് ചക്യത് എന്നിവരും പങ്കെടുക്കുന്നു. എസ്.എം.സി.എയുടെ യൂട്യൂബ് ചാനലിലും ഫേസ് ബുക്ക് പേജിലും ഡിസംബർ രണ്ടാം വാരം മുതൽ ഒന്നിടവിട്ട വെള്ളിയാഴ്ചകളിൽ എപ്പിസോഡുകൾ സംപ്രേഷണം ചെയ്തുവരുന്നു. അവസാന എപ്പിസോഡിൽ അതുവരെ കണ്ടെത്തിയ എല്ലാ മാലാഖമാരെയും വേദിയിൽ ആദരിക്കും.
എസ്.എം.സി.എ ട്രഷറർ സാലു പീറ്റർ ചിറയത് ഫൈനൽ എപ്പിസോഡിന് നേതൃത്വം നൽകും. ഗൗരവം ചോർന്നു പോകാതെയും അസത്യത്തിെൻറയോ ഭാവനയുടെയോ കൈകടത്തലുകൾകൊണ്ട് നാടകവത്കരിക്കാതെയുമാണ് അവതരിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.