എസ്.എം.സി.എ കുവൈത്ത് മെഗാ മാർഗംകളി ലിംക ബുക്കിൽ
text_fieldsകുവൈത്ത് സിറ്റി: ഏറ്റവും വലിയ മാർഗംകളിയുടെ ലോക റെക്കോഡ് ഇനി എസ്.എം.സി.എ കുവൈത്തിെൻറ പേരിൽ. 876 ആളുകൾ 26 മിനിറ്റ് 40 സെക്കൻഡ് നടത്തിയ മാർഗംകളിയാണ് ലിംക ബുക്ക് ഓഫ് റെക്കോഡ്സിെൻറ 2020-22 എഡിഷനിൽ സ്ഥാനം പിടിക്കുന്നത്.ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി എസ്.എം.സി.എ കുവൈത്ത് പ്രസിഡൻറ് ബിജോയ് പാലാക്കുന്നേൽ അറിയിച്ചു. 2015ൽ താണിശ്ശേരി സെൻറ് സേവ്യർ ഇടവകയിൽ 646 പേർ ചേർന്ന് 20 മിനിറ്റ് നടത്തിയ മാർഗംകളിയുടെ റെക്കോഡ് ആണ് എസ്.എം.സി.എ മറികടന്നത്.
എസ്.എം.സി.എ രജത ജൂബിലി ആഘോഷ ഭാഗമായി 2020 ഫെബ്രുവരി ഏഴിന് കുവൈത്തിലെ കൈഫാൻ അമച്വർ അത്ലറ്റിക് സ്റ്റേഡിയത്തിലാണ് പരിപാടി നടത്തിയത്. 25 വർഷം തങ്ങൾക്ക് ആതിഥ്യമരുളിയ കുവൈത്തിനോടുള്ള സ്നേഹവും നന്ദിയും പ്രകടിപ്പിക്കാൻ നടത്തിയ 'ശുക്രൻ കുവൈത്ത്' പരിപാടിയുടെ ഭാഗമായിരുന്നിത്. 25ാമത് ഭരണസമിതിയുടെ നേതൃത്വത്തിൽ ജൂബിലി ആഘോഷ കമ്മിറ്റിയാണ് ശ്രമകരമായ ഈ കലാവിരുന്ന് ഒരുക്കിയത്.
ലിംക ബുക് ഒാഫ് റെക്കോഡ്സിൽ ഇടംനേടിയത് അറിയിക്കാൻ വിളിച്ച ഫേസ്ബുക്ക് ലൈവിൽ എസ്.എം.സി.എ കുവൈത്ത് പ്രസിഡൻറ് ബിജോയ് പാലാക്കുന്നേൽ, 25ാമത് ഭരണസമിതി ഭാരവാഹികളായിരുന്ന തോമസ് കുരുവിള, ബിജു പി. ആേൻറാ, വിൽസൺ വടക്കേടത്ത്, ആർട്സ് കൺവീനർ ബൈജു ജോസഫ്, മാർഗംകളി പരിശീലകർ ജോബി ഇട്ടിര, എൽസമ്മ ടൈറ്റസ്, ജിഷ ഡേവിസ്, ലൈസ ജോർജ്, അനു ഡിലിൻ, സോണിയ സെബി, റംസി ജോസഫ് എന്നിവരും പങ്കെടുത്തു. ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ സ്വാഗതവും ട്രഷറർ സാലു പീറ്റർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.