ഷവർമക്കുള്ളിൽ ഒളിപ്പിച്ച് കുവൈത്തിലേക്ക് പൗണ്ട് കടത്താൻ ശ്രമം
text_fieldsകുവൈത്ത് സിറ്റി: ഷവർമക്കുള്ളിൽ ഒളിപ്പിച്ച് കുവൈത്തിലേക്ക് പൗണ്ട് കടത്താനുള്ള ശ്രമം കൈറോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അധികൃതർ തടഞ്ഞു. വിമാനം പുറപ്പെടും മുമ്പുള്ള പരിശോധനക്കിടെയാണ് വെട്ടിപ്പ് ശ്രമം കണ്ടെത്തിയത്. ലഗേജ് പരിശോധനക്കിടെ സംശയം ഉയർന്നതിനെ തുടർന്ന് എയർപോർട്ട് സെക്യൂരിറ്റി ഈജിപ്ഷ്യൻ യാത്രക്കാരനെ തടഞ്ഞുനിർത്തി വിശദമായി നോക്കുകയായിരുന്നു. ലഗേജുകൾ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ ഷവർമക്കുള്ളിൽ വലിയ സംഖ്യ ഒളിപ്പിച്ചതായി എയർപോർട്ട് അധികൃതർ കണ്ടെത്തുകയായിരുന്നെന്ന് പ്രാദേശിക മാധ്യമമായ അറബ്ടൈംസ് റിപ്പോർട്ട് ചെയ്തു. സുരക്ഷ ജീവനക്കാരെ കബളിപ്പിക്കാനായിരുന്നു ഷവർമക്കുള്ളിൽ പണം ഒളിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.