രാജ്യത്തേക്ക് ഒളിച്ചുകടത്താൻ ശ്രമിച്ച 1.5 കിലോ ഹെറോയിൻ പിടികൂടി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തേക്ക് ഒളിച്ചു കടത്താൻ ശ്രമിച്ച 1.5 കിലോ ഹെറോയിൻ പിടികൂടി. ആഭ്യന്തര മന്ത്രാലയം വിജയിച്ചതായി വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയുമായി ബന്ധമുള്ള ഒരാളെ ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ അന്വേഷണ സംഘം പിടികൂടിയതായും ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു.
കസ്റ്റംസ് വിഭാഗവുമായി ഏകോപിച്ചുള്ള നീക്കത്തിലാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പിടിച്ചെടുത്ത വസ്തുക്കൾ വിൽപനക്കായി എത്തിച്ചതാണെന്നും വ്യക്തമാക്കി. തുടർ നിയമനടപടിക്കായി പ്രതിയെയും കണ്ടുകെട്ടിയ വസ്തുക്കളും നാർക്കോട്ടിക് പ്രോസിക്യൂഷൻ വകുപ്പിന് കൈമാറി.
രാജ്യത്ത് ലഹരിക്കടത്തുകാർക്കെതിരെ ശക്തമായ പരിശോധനകളും നടപടികളും നടന്നുവരികയാണ്. ലഹരികടത്ത്, വിൽപന, ഉപയോഗം എന്നിവക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.