റേഷൻ സാധനങ്ങളുടെ കടത്ത്: സ്റ്റോർ പരിശോധനയിൽ വ്യാപക ക്രമക്കേട്
text_fieldsകുവൈത്ത് സിറ്റി: സ്വദേശികൾക്ക് സഹകരണ സ്റ്റോറുകൾ വഴി വിതരണം ചെയ്യുന്ന സബ്സിഡി ഉൽപന്നങ്ങൾ രാജ്യത്തിനു പുറത്തേക്ക് കടത്തുന്നതിനെതിരെ നടപടികൾ കർശനമാക്കി വാണിജ്യ മന്ത്രാലയം. സ്റ്റോറുകളിൽ ദൈനംദിന കണക്കെടുപ്പ്, വിമാനത്താവളങ്ങളിലും അതിർത്തികവാടങ്ങളിലും കർശന നിരീക്ഷണം, നിയമലംഘനത്തിന് ശിക്ഷ കനപ്പിക്കൽ തുടങ്ങിയ നടപടികളിലൂടെ റേഷൻസാധനങ്ങളുടെ കടത്ത് തടയാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ അതിർത്തി ചെക് പോസ്റ്റിൽ സബ്സിഡി ഉൽപന്നങ്ങൾ പിടികൂടി. 51 സ്റ്റോറുകളിലെ കണക്കെടുപ്പിൽ ക്രമക്കേട് കണ്ടെത്തി. ഇവിടത്തെ ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടി ആരംഭിച്ചു.
സൗദിയിലേക്ക് കടത്താനിരുന്ന 10,000 ദീനാർ മൂല്യമുള്ള സബ്സിഡി ഉൽപന്നങ്ങൾ കഴിഞ്ഞ ദിവസം സാൽമി അതിർത്തിയിൽ പിടികൂടി. പാൽപ്പൊടി, പാചക എണ്ണ മുതലായ സബ്സിഡി ഉൽപന്നങ്ങളാണ് പിടികൂടിയത്. സ്വദേശി വീടുകളിലെ അംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ച് പ്രതിമാസം അനുവദിക്കുന്ന റേഷൻ ഉൽപന്നങ്ങളാണ് രാജ്യത്തിനു പുറത്തേക്ക് കടത്തുന്നത്. സബ്സിഡിക്കായി സർക്കാർ വൻതുകയാണ് ചെലവഴിക്കുന്നത്. സ്റ്റോറിെൻറ ചുമതലയിൽനിന്ന് വിദേശികളെ നീക്കാനും ആലോചനയുണ്ട്.
സ്റ്റോറിനെതിരായ നിയമനടപടി പ്രതിരോധിക്കാൻ സർക്കാർ പണം ചെലവഴിക്കാൻ അനുവദിക്കില്ല. ക്രമക്കേട് വരുത്തിയ ഉദ്യോഗസ്ഥൻ സ്വന്തംനിലക്ക് വഹിക്കേണ്ടിവരും. സ്വദേശികളിൽ ചിലർ സബ്സിഡി ഉൽപന്നങ്ങൾ വിദേശികൾക്ക് കൂടിയ വിലക്ക് വിൽക്കാറുണ്ട്. ചിലർ സൗജന്യമായും നൽകാറുമുണ്ട്. ഉൽപന്നത്തിെൻറ ഗുണ മേന്മയും പുറത്തുള്ളതിനേക്കാൾ വിലക്കുറവും കണക്കിലെടുത്ത് പ്രവാസികൾ ഇവ നാട്ടിലേക്ക് അയക്കാറും കൊണ്ടുപോവാറുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.