കുവൈത്ത് സൈനികർക്ക് സമൂഹ മാധ്യമവിലക്ക്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ സൈനികർക്ക് മുൻകൂർ അനുമതിയില്ലാതെ മാധ്യമപ്രവർത്തകരോട് പ്രതികരണം നടത്തുന്നതിനും വ്യക്തിഗത വിവരങ്ങളും യൂനിഫോമിലുള്ള ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നതിനും വിലക്കേർപ്പെടുത്തി.
സൈനിക കത്തിടപാടുകൾ, പ്രവർത്തനങ്ങൾ, യൂനിറ്റുകൾ നടത്തുന്ന ചുമതലകൾ, സൈനിക സൗകര്യങ്ങൾ, വാഹനങ്ങൾ, ആയുധങ്ങൾ, ഉപകരണങ്ങൾ എന്നിവയുടെ ചിത്രങ്ങൾ പകർത്തുകയോ പങ്കിടുകയോ ചെയ്യുന്നതും വിലക്ക് പ്രതിരോധ മന്ത്രാലയം ഉത്തരവിറക്കി.
കഴിഞ്ഞയാഴ്ച ആഭ്യന്തര മന്ത്രാലയ ജീവനക്കാർക്കും ഇത്തരത്തിൽ വിലക്കുകൾ ഏർപ്പെടുത്തിയിരുന്നു. നിർദേശം ലംഘിച്ചാൽ ജീവനക്കാർ അച്ചടക്ക നടപടികളും ക്രിമിനൽ നടപടികളും നേരിടേണ്ടിവരും. ലംഘനത്തിന്റെ സ്വഭാവവും തീവ്രതയും അനുസരിച്ചായിരിക്കും നടപടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.