ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ; പ്രവാസികൾക്ക് ആശ്വാസം
text_fieldsകുവൈത്ത് സിറ്റി: തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നവര്‍ക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ്.
ഹവല്ലിയിൽ നടന്ന സുരക്ഷ പരിശോധനയിൽ മന്ത്രി നിരവധി പ്രവാസി തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് പരിഹരിച്ചു. മാസങ്ങളായി താമസ രേഖയില്ലാതെയും ശമ്പളം ലഭിക്കാതെയും കഷ്ടപ്പെട്ട ലബനീസ് തൊഴിലാളികൾ പൊലീസുകാരെ ബന്ധപ്പെടുകയും തുടര്‍ന്ന് അവരുടെ പ്രശ്നങ്ങളിൽ മന്ത്രി നേരിട്ട് ഇടപെടുകയുമായിരുന്നു.
തൊഴിലുടമയെ വിളിച്ചുവരുത്തിയ മന്ത്രി തൊഴിലാളികൾക്ക് മുഴുവന്‍ വേതനവും നൽകാൻ നിർദേശിച്ചു. 48 മണിക്കൂറിനുള്ളിൽ തൊഴിലാളികളുടെ റസിഡൻസി പുതുക്കാനും അദ്ദേഹം ഉത്തരവിട്ടു. ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട അറബ് കുടുംബത്തിന്റെ അപേക്ഷയിലും ഉചിതമായ നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദേശം നല്കി.
തൊഴിലാളികളോട് കാണിക്കുന്ന ഇത്തരം അനീതികള്‍ രാജ്യത്തിന്റെ യശസ്സിന് കളങ്കം ഉണ്ടാക്കുമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പതിറ്റാണ്ടുകളായി രാജ്യത്തിന് ഗണ്യമായ സംഭാവന നൽകിയ പ്രവാസികൾ മാന്യമായി പരിഗണിക്കപ്പെടാൻ അർഹരാണ്. എല്ലാ താമസക്കാർക്കും നീതി ലഭ്യമാക്കാനുള്ള കുവൈത്തിന്റെ പ്രതിബദ്ധതയും മന്ത്രി ആവര്‍ത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.