സോമാലിയ സഹായ ഉച്ചകോടിക്ക് കുവൈത്ത് വേദിയാവും
text_fieldsകുവൈത്ത് സിറ്റി: സോമാലിയയെ സാമ്പത്തികമായി സഹായിക്കാൻ വിളിച്ചുചേർക്കുന്ന വിവിധ രാജ്യങ്ങളുടെ സമ്മേളനത്തിന് കുവൈത്ത് വേദിയാവും.
യൂറോപ്യൻ യൂനിയൻ, നാറ്റോ, ബെൽജിയം, ലക്സംബർഗ് എന്നിവക്കായുള്ള കുവൈത്ത് അംബാസഡർ ജാസിം അൽ ബുദൈവിയാണ് ഇക്കാര്യം അറിയിച്ചത്.
ആഫ്രിക്കൻ രാജ്യമായ സോമാലിയയിൽ വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതിനാണ് സന്നദ്ധതയുള്ള രാജ്യങ്ങളുടെ ഉച്ചകോടി ചേരുന്നത്. തീയതി പ്രഖ്യാപിച്ചിട്ടില്ല. ദാരിദ്ര്യം, തീവ്രവാദം തുടങ്ങിയവ തടയുന്നതിനും സാമൂഹിക വികസനം സാധ്യമാക്കുന്നതിനുമുള്ള പ്രധാന അടിസ്ഥാനം വിദ്യാഭ്യാസമാണെന്നാണ് കുവൈത്ത് കരുതുന്നത്. സോമാലിയയുടെ ഭദ്രമായ ഭാവിക്ക് നിർദിഷ്ട ഉച്ചകോടി അടിത്തറയിടുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു കുട്ടിക്ക് വിദ്യാഭ്യാസം നൽകുന്നതിലൂടെ ഒരു തലമുറയെയാണ് വിദ്യാസമ്പന്നരാക്കുന്നത്.
സുസ്ഥിര വികസനത്തോടുള്ള പ്രതിബദ്ധത തെളിയിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന് ലഭിക്കുന്ന അവസരമായി കണ്ട് എല്ലാ രാജ്യങ്ങളും ഉച്ചകോടിയുമായി സഹകരിക്കണമെന്ന് ബുദൈവി ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ കൂട്ടിച്ചേർത്തു. കഴിഞ്ഞവർഷം മാത്രം കുവൈത്ത് 50 ദശലക്ഷം ഡോളർ സോമാലിയയിലെ മാനുഷിക പ്രവർത്തനങ്ങൾക്കായി നൽകിയെന്ന് അദ്ദേഹം ഉൗന്നിപ്പറഞ്ഞു. ഇതിന് പുറമെ ഒന്നര ദശലക്ഷം ഡോളർ കാർഷിക മേഖലയിൽ സാേങ്കതികവിദ്യ നവീകരണത്തിനും 28 ദശലക്ഷം ഡോളർ വിമാനത്താവള വികസനത്തിനും നൽകി.
സോമാലിയയുടെ കടബാധ്യത ലഘൂകരിക്കാൻ കുവൈത്ത് ഫണ്ട് അടുത്തിടെ തീരുമാനിച്ചിട്ടുണ്ട്. പ്രതിസന്ധികളുടെ ഘട്ടത്തിൽനിന്ന് നിക്ഷേപത്തിെൻറ ഘട്ടത്തിലേക്ക് മാറാൻ ഇപ്പോൾ സമയമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.