ലുലു ഹൈപ്പർ മാർക്കറ്റിൽ ദക്ഷിണാഫ്രിക്കൻ ഫെസ്റ്റിവലിന് തുടക്കം
text_fieldsകുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീെട്ടയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ 'ഒാസം സൗത് ആഫ്രിക്ക 2021' ഫെസ്റ്റിവലിന് തുടക്കമായി. വ്യാഴാഴ്ച വൈകീട്ട് ആറിന് ലുലു ഖുറൈൻ ഒൗട്ട്ലെറ്റിൽ നടന്ന ചടങ്ങിൽ കുവൈത്തിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ മനെലിസി ജെൻജെ പ്രമോഷൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
ഒക്ടോബർ 12 വരെയാണ് കാമ്പയിൻ. ലുലു മാനേജ്മെൻറ് പ്രതിനിധികളും ഉപഭോക്താക്കളും അഭ്യുദയ കാംക്ഷികളും ചടങ്ങിൽ സംബന്ധിച്ചു. ആഘോഷത്തോടനുബന്ധിച്ച് ലുലുവിെൻറ എല്ലാ ഒൗട്ട്ലെറ്റിലും ഒാൾ ഗോൾഡ്, ഒാൾ ജോയ്, ബി വെൽ, ബ്ലൂ ഡയമണ്ട്, ബോകോമോ, ബുട്ടാനട്ട്, കേക്ക് ഡിലൈറ്റ്സ്, കേയ്പ് കുക്കീസ്, കേയ്പ് ഫുഡ്സ്, കേയ്പ് ഹെർബ് ആൻഡ് സ്പൈസ്, കറാറ, ഇൗസി ഫ്രീസി, ഫ്രഷ് പാക്ക്, ഗുഡ് ഹോപ്, ഹാർഡ് വുഡ്, ഹാർട്ട്ലാൻഡ്, ഹണിഫീൽഡ്, ഹൗസ് ഒാഫ് കോഫി, െഎ.എച്ച് റോസ്റ്ററി, ജംഗിൾ, കൂ, മണ്ടേല ടീ, മൊണ്ടാഗു, മിസിസ് എച്ച്.എസ് ബാൾസ, നിക്കോലെറ്റ, ഒാൺ ദ ഗോ, ഒാർഗാനിക്, റൂയ്ബോസ്, പോപ് കോൺ ഡിലൈറ്റ്, റോബർസ്റ്റൺസ്, റോയൽ ബിൽേട്ടാങ്, പുര, റുഗാനി, വൈറ്റൽ, വെസ്റ്റ് ഫാലിയ, വില്ലോ ക്രീക്ക്, യുംയും തുടങ്ങിയ ദക്ഷിണാഫ്രിക്കൻ ബ്രാൻഡഡ് ഉൽപന്നങ്ങളുടെ പ്രത്യേക പ്രദർശനവും വിൽപനയുമുണ്ടാവും.
ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് ഇത് ലഭ്യമാണെന്ന് മാനേജ്മെൻറ് വ്യക്തമാക്കി. ആഫ്രിക്കൻ പൈതൃകങ്ങളുടെ മോഡലുകളും മനോഹരമായ അലങ്കാരങ്ങളുമായി ലുലുവിെൻറ എല്ലാ ശാഖകളും ആകർഷകമാക്കിയിട്ടുണ്ട്.
നിലവിൽ 60ലേറെ അറിയപ്പെടുന്ന ദക്ഷിണാഫ്രിക്കൻ ഭക്ഷ്യ, ഭേക്ഷ്യതര ഉൽപന്നങ്ങൾ ലുലു ഹൈപ്പർ മാർക്കറ്റിൽ വിൽക്കപ്പെടുന്നുണ്ട്.
കൂടുതൽ ദക്ഷിണാഫ്രിക്കൻ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ പദ്ധതിയുണ്ടെന്ന് ലുലു മാനേജ്മെൻറ് അറിയിച്ചു. ചില പുതിയ ബ്രാൻഡുകളും സമീപ ഭാവിയിൽ അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.