ബഹിരാകാശ ദൗത്യം: കുവൈത്തും യു.എ.ഇയും സഹകരണത്തിന്
text_fieldsകുവൈത്ത് സിറ്റി: ബഹിരാകാശ വ്യവസായത്തിൽ യു.എ.ഇയും കുവൈത്തും സഹകരണം ശക്തിപ്പെടുത്താൻ ധാരണയായി. യു.എ.ഇയിലെ കുവൈത്ത് അംബാസഡർ ഡോ. സലാഹ് മുഹമ്മദ് അൽ ബൈജാൻ യു.എ.ഇ ബഹിരാകാശ ഏജൻസിയിലെത്തി അധികൃതരുമായി ചർച്ച നടത്തി. നൂതന സാങ്കേതികവിദ്യകൾ കൈമാറുന്നതും ശാസ്ത്രീയ വൈദഗ്ധ്യം വർധിപ്പിക്കുന്നതും അടക്കം ബഹിരാകാശവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ദീർഘകാല പങ്കാളിത്തവും സഹകരണവും ആണ് ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ ജൂലൈയിൽ കുവൈത്തിെൻറ ആദ്യ ഉപഗ്രഹം 'ഖമർ അൽ കുവൈത്ത്' ഭ്രമണപഥത്തിലെത്തിച്ചിരുന്നു.
ഉപഗ്രഹത്തിെൻറ ഗ്രൗണ്ട് സ്റ്റേഷൻ പ്രവർത്തിക്കുന്നത് ദുബൈ സിലിക്കൺ ഒയാസിസിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.